തിരുവനന്തപുരം: നവകേരള സദസ്സ് സമ്പൂർണമായി പരാജയപ്പെട്ട രാഷ്ട്രീയ ദൗത്യമാണെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ. സദസ്സിൽ സ്വീകരിച്ച പരാതികളിൽ നേരിയ ശതമാനം മാത്രമാണ് പരിഹരിക്കപ്പെടുന്നത്. നവകേരള സദസ്സ് കേരളത്തെ കലാപ ഭൂമിയാക്കിയെന്നും വി എം സുധീരൻ പറഞ്ഞു.
ഡിജിപിയുടെ വസതിയിലെ പ്രതിഷേധം; ഗാർഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർക്ക് സസ്പെൻഷൻമുഖ്യമന്ത്രിയുടെ ഗൺമാൻ പ്രതിഷേധിച്ചവരെ തെരുവ് ഗുണ്ടകളാക്കി. രാഷ്ട്രീയ എതിർ ചേരിയിൽ നിൽക്കുന്നവരെ അണികളെ വിട്ടു അടിച്ച് അമർത്തുന്നത് തെറ്റാണെന്നും കേരളം ഫാസിസ്റ്റ് ശൈലിയിലേയ്ക്ക് മാറിയിരിക്കുന്നുവെന്നും സുധീരൻ പറഞ്ഞു. കേരളത്തെ കലാപത്തിലേക്ക് എത്തിച്ചത് മുഖ്യമന്ത്രിയുടെ നിലപാടാണ്. അക്രമത്തിനു പച്ചക്കൊടി വീശുകയാണ് പിണറായി വിജയൻ ചെയ്തത്. മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കാൻ അർഹനല്ലെന്നും വി എം സുധീരൻ പറഞ്ഞു.
'വാര്ത്ത നല്കിയതിന്റെ പേരില് ആര്ക്കെതിരെയും കേസ് എടുക്കില്ല': പി രാജീവ്നവകേരള സദസിനെതിരായ പ്രതിപക്ഷ യുവജന പ്രതിഷേധം റിപ്പോർട്ട് ചെയ്തത മാധ്യമപ്രവർത്തകക്കെതിരെ കേസെടുത്ത പൊലീസ് നടപെടിയെയും വി എം സുധീരൻ വിമർശിച്ചു. സത്യസന്ധമായി റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്ക്ക് എതിരെയാണ് കേസെടുത്തതെന്നും മോദി ഭരണവും പിണറായി ഭരണവും തമ്മിൽ വ്യത്യാസമില്ലെന്നും സുധീരൻ അഭിപ്രായപ്പെട്ടു.