കൊച്ചി: ക്രിസ്മസ് ആഘോഷത്തിലേക്ക് കടന്ന് മലയാളികൾ. അവസാനഘട്ട ഒരുക്കങ്ങൾക്കായി വിപണികളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കോഴിക്കോട്ടെ മിഠായി തെരുവിലും കൊച്ചിയിലെ ബ്രോഡ് വേയിലും തിരുവനന്തപുരത്തും കോട്ടയത്തും ക്രിസ്മസ് രാവിനെ വരവേൽക്കാനുളള തിരക്കുകളാണ് വിപണിയിൽ കാണുന്നത്.
അലങ്കാര സാധനങ്ങൾ വാങ്ങാനുള്ള ആളുകളുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്. ഇത്തവണ സാമ്പത്തിക പ്രതിസന്ധി ഒന്നും വിപണിയെ ബാധിച്ചില്ലെന്നും കൊച്ചി ബ്രോഡ് വേയിലെ കച്ചവടക്കാർ റിപ്പോർട്ടറിനോട് പറഞ്ഞു. ക്രിസ്തുമസ് ട്രീയിൽ പിടിപ്പിക്കുന്ന പോക്കറ്റ് കവറുകളിൽ ലഭ്യമാവുന്ന കുഞ്ഞൻ നക്ഷത്രങ്ങൾ, ആർ ഡി എക്സ് നക്ഷത്രങ്ങൾ, പടുകൂറ്റൻ ക്രിസ്തുമസ് ട്രീകളും പുൽക്കൂടുകളും വിൽപ്പനക്കായുണ്ട്.
പതിവ് തെറ്റിയില്ല; ക്രിസ്മസ് സമ്മാനവുമായി വൈദികർ പാണക്കാടെത്തിഇത്തവണ വിപണിയിലെ താരം എൽഇഡി പിടിപ്പിച്ച ക്രിസ്മസ് ട്രീകൾ ആണ്. കാഴ്ചകൾ കാണാൻ വരുന്ന ആളുകളും കൂടുതലാണ്. കരോൾ പാട്ടുകളുമായി നഗരങ്ങൾ സജീവമാണ്. ഡിസംബർ 31 രാത്രി പപ്പാഞ്ഞിയെ കത്തിക്കുന്നതോടെ കൊച്ചി നഗരം പുതുവർഷത്തെ വരവേൽക്കും.
എറണാകുളം സെന്റ് മേരീസ് ബസലിക്ക പള്ളി ക്രിസ്തുമസിന് തുറക്കില്ലഫ്ലവർ ഷോയും അലങ്കാര വിളക്കുകളുമായും തിരുവനന്തപുരവും ക്രിസ്മസിനെ വരവേൽക്കുകയാണ്. കനകക്കുന്നിൽ ലൈറ്റിംങ്, ഫ്ലവർ ഷോ, കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നുണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ആഘോഷങ്ങളുടെ നാടായി നമ്മുടെ നാട് മാറുകയാണ്. കോഴിക്കോടും എറണാകുളം ജില്ലയിലും ലൈറ്റിങ് വെച്ചതായും മന്ത്രി പറഞ്ഞു. എല്ലാ മലയാളികൾക്കും ക്രിസ്മസ് ആശംസകൾ നേരുന്നതായും മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും വി ശിവൻകുട്ടിയും അറിയിച്ചു.