വയറ്റില് കത്രിക കുടുങ്ങിയ കേസ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്ഷിന കോടതിയിലേക്ക്

കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന് സര്ക്കാര് കഴിഞ്ഞ ദിവസം അനുമതി നല്കിയിരുന്നു

dot image

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില് കത്രിക കുടുങ്ങിയ കേസില് നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹര്ഷിന കോടതിയിലേക്ക്. ഒരു കോടി രൂപ നഷ്ട പരിഹാരം വേണമെന്നാണ് ആവശ്യം. കേസില് പൊലീസ് ഉടനെ കോടതിയില് കുറ്റപത്രം സമര്പ്പിക്കും.

കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന് സര്ക്കാര് കഴിഞ്ഞ ദിവസം അനുമതി നല്കിയിരുന്നു. പിന്നാലെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്ഷിനയും സമരസമിതിയും കോടതിയെ സമീപിക്കുന്നത്. ഒരു കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെടും. പൊലീസ് കുറ്റപത്രം സമര്പ്പിച്ച ശേഷമാകും ഹൈക്കോടതിയെ സമീപിക്കുക.

മന്ത്രി അഹമ്മദ് ദേവര്കോവിലും ആൻ്റണി രാജുവും രാജി സമർപ്പിച്ചു

നേരത്തെ ഹര്ഷിനയ്ക്ക് സര്ക്കാര് രണ്ട് ലക്ഷം രൂപ ധനഹായം അനുവദിച്ചിരുന്നെങ്കിലും സമരം തുടര്ന്ന പാശ്ചാത്തലത്തില് ഹര്ഷിന നിരാകരിച്ചു. പൂര്ണ്ണ നീതി കിട്ടുംവരെ നിയമപോരാട്ടം നടത്താനാണ് സമരസമിതിയുടെ നിലവിലെ തീരുമാനം. കോടതി നടപടികള്ക്കുള്ള പണം പിരിച്ചെടുക്കാനാണ് സമരസമിതിയുടെ ആലോചന. 2017 ലാണ് കേസിന് ആസ്പദമായ ശസ്ത്രക്രിയ നടന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us