തിരുവനന്തപുരം: വകുപ്പ് സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും നന്നായി ഒരു ജോലി ചെയ്യാനുള്ള ചുമതല മുഖ്യമന്ത്രി ഏൽപ്പിച്ചതായും കെ ബി ഗണേഷ് കുമാർ. ഗതാഗത വകുപ്പ് തന്നെയാണോ എന്നതിനെക്കുറിച്ച് അറിയില്ല. അതാണെങ്കിൽ ഇന്നത്തെ സ്ഥിതിയിൽ നിന്ന് വകുപ്പിനെ ഇംപ്രൂവ് ചെയ്തുകൊണ്ടുവരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അസാധ്യമായ ഒന്നുമില്ലെന്നും ആധുനിക യുഗത്തിന് പറ്റിയ പ്ലാനുകൾ മനസിലുണ്ടെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു. മുഖ്യമന്ത്രി അനുവദിച്ചാൽ സിനിമയിൽ അഭിനയിക്കുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
മന്ത്രി അഹമ്മദ് ദേവര്കോവിലും ആൻ്റണി രാജുവും രാജി സമർപ്പിച്ചുഗണേഷ് കുമാറിന്റെ വാക്കുകൾ
നന്നായി ഒരു ജോലി ചെയ്യാൻ മുഖ്യമന്ത്രി ചുമതല ഏൽപ്പിച്ചു. ഗതാഗത വകുപ്പ് തന്നെയാണോ എന്നതിനെക്കുറിച്ച് അറിയില്ല. അതാണെങ്കിൽ ഇന്നത്തെ സ്ഥിതിയിൽ നിന്ന് ഇംപ്രൂവ് ചെയ്തുകൊണ്ടുവരും. ചില ആശയങ്ങളൊക്കെ മനസിലുണ്ട്. ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് പഠിക്കേണ്ടതുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അഭിമാനമാകുന്ന നിലയിൽ ഇംപ്രൂവ് ചെയ്യാൻ പറ്റുമെന്നാണ് പ്രതീക്ഷ. തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും. എല്ലാവരും സഹകരിക്കണം. പിന്തുണവേണം. അസാധ്യമായ ഒന്നുമില്ല. മനസ്സിൽ നല്ല പ്ലാനുകളുണ്ട്. ആധുനിക യുഗത്തിന് പറ്റിയ പ്ലാനുകളുണ്ട്. മുഖ്യമന്ത്രി അനുവദിച്ചാൽ സിനിമയിൽ അഭിനയിക്കും.
ഇന്ന് രാവിലെയോടെയാണ് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്കോവിലും ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജുവും മുഖ്യമന്ത്രിക്ക് രാജി സമർപ്പിച്ചത്. മന്ത്രിസഭാ പുനഃസംഘടന ചര്ച്ച ചെയ്യാന് ഇടതുമുന്നണിയുടെ നിര്ണ്ണായക യോഗം ഇന്ന് ചേരുന്നതിനിടെയാണിത്. കെ ബി ഗണേഷ് കുമാര്, കടന്നപ്പള്ളി രാമചന്ദ്രന് എന്നിവരെ ഉള്പ്പെടുത്തിയാകും മന്ത്രിസഭ പുനഃസംഘടന. 29 ന് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാകും തീരുമാനം. സര്ക്കാര് രണ്ടര വര്ഷം പൂര്ത്തിയാകുന്ന ഘട്ടത്തിലാണ് മന്ത്രിസഭ പുനഃസംഘടന നടത്തുന്നത്. കെബി ഗണേഷ് കുമാര് ഗതാഗത വകുപ്പും കടന്നപ്പള്ളി തുറമുഖ വകുപ്പും ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.