കൊച്ചി: ബിജെപി നേതാവ് സി ജി രാജഗോപാൽ രചിച്ച ക്രിസ്തുമസ് ഗാനം ശ്രദ്ധേയമാകുന്നു. കെസിബിസി ഔദ്യോഗിക പേജിൽ ഈ ഗാനം അപ് ലോഡ് ചെയ്തു. ബിജെപി നേതാക്കൾ ക്രൈസ്തവ സഭകളുമായി അടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബിജെപി നേതാവിന്റെ ക്രിസ്തുമസ് ഗാനം സഭ ഏറ്റെടുത്തിരിക്കുന്നത്.
രാഷ്ട്രരക്ഷാ ശിബിരത്തിൽ പങ്കെടുക്കാൻ രാജ്കോട്ടിലേക്ക് യാത്ര ചെയ്യുമ്പോഴാണ് ഈ ക്രിസ്മസ് ഗാനത്തിന്റെ വരികൾ സി ജി രാജഗോപാൽ എന്ന മുത്തു ഫോണിൽ കുറിച്ചത്. വാട്സ് ആപ്പിലൂടെ ഈ വരികൾ ചാവറ കൾച്ചറൽ സെന്ററിന്റെ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പിന് അയച്ചു. പിന്നീട് അതൊരു ക്രിസ്മസ് കൂട്ടായ്മയുടെ ഗാനമായി മാറി. സ്നേഹസ്വരൂപൻ എന്ന വീഡിയോ ആൽബം അങ്ങനെ പിറവിയെടുത്തു.
ക്രിസ്തുമസ് സന്ദേശത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി ലത്തീൻ ആർച്ച് ബിഷപ്പ്സംഗീത സംവിധാനം നിർവഹിച്ചത് സുജിത് കുര്യനാണ്. ചാവറ കൾച്ചറൽ സെന്റർ സ്റ്റുഡിയോയിലായിരുന്നു റെക്കോർഡിംഗ്. കെസിബിസി മീഡിയ കമ്മീഷനും ചാവറ കൾച്ചറൽ സെന്ററും ചേർന്ന് ജോൺ പോളിനായി ഈ ഗീതം സമർപ്പിച്ചു. കെസിബിസിയുടെ ഔദ്യോഗിക പേജിൽ ഈ ഗാനമുണ്ട്.