ക്രിസ്തുമസിനോടനുബന്ധിച്ച് കൊച്ചിയിലെ വിവിധ ദേവാലയങ്ങളിൽ തിരുപ്പിറവി ശുശ്രൂഷകൾ നടന്നു

അതിനിടെ ചിറ്റൂർ സെന്റ് തോമസ് പള്ളിയിൽ ജനാഭിമുഖ കുർബാന അർപ്പിക്കുന്നത് തടയാൻ വന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

dot image

കൊച്ചി: ക്രിസ്തുമസിനോടനുബന്ധിച്ച് കൊച്ചിയിലെ വിവിധ ദേവാലയങ്ങളിൽ തിരുപ്പിറവി ശുശ്രൂഷകൾ നടന്നു. എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ ചിറ്റൂർ സെൻ്റ് തോമസ് പള്ളിയിൽ ജനാഭിമുഖ കുർബാന അർപ്പിക്കുന്നത് തടയാൻ വന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

എറണാകുളം അങ്കമാലി അതിരൂപതയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ അഡ്മിനിസ്ട്രേറ്റർമാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ നേതൃത്വത്തിലായിരുന്നു ക്രിസ്തുമസ് പ്രാർത്ഥനാശുശ്രൂഷകൾ. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ വൈകിട്ട് നടന്ന തിരുപിറവി ശുശ്രൂഷകൾക്ക് ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിച്ചു.

അതിനിടെ ചിറ്റൂർ സെന്റ് തോമസ് പള്ളിയിൽ ജനാഭിമുഖ കുർബാന അർപ്പിക്കുന്നത് തടയാൻ വന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കുർബാന തർക്കത്തെ തുടർന്ന് അടച്ചിട്ടിരുന്നതിനാൽ എറണാകുളം അങ്കമാലി അതിരൂപതയുടെ മാതൃദേവാലയമായ സെന്റ് മേരീസ് ബസലിക്കയിൽ തിരുപ്പിറവി ശുശ്രൂഷകൾ നടന്നില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us