ക്രിസ്തുമസ് സന്ദേശത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി ലത്തീൻ ആർച്ച് ബിഷപ്പ്

'നീതി നിഷേധിക്കപ്പെടുകയാണ്'

dot image

കൊച്ചി: ക്രിസ്തുമസ് സന്ദേശത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി ലത്തീൻ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ. മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തന പരാമർശത്തിലായിരുന്നു വിമർശനം. രക്ഷാപ്രവർത്തനത്തിന് പുതിയ വ്യാഖ്യാനം നൽകുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും സൗകര്യാർത്ഥം സത്യം വളച്ചൊടിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

നീതി നിഷേധിക്കപ്പെടുകയാണ്. വിവേചനങ്ങൾ കൂടിവരുന്നു. ജാതിയുടെയും സമുദായത്തിൻ്റെയും പേരിൽ മാറ്റി നിർത്തുന്ന പ്രവണത രാജ്യത്ത് കൂടുകയാണ്. വികസനത്തിൻ്റെ പേരിൽ നമ്മുടെ ജനത ക്ലേശം അനുഭവിക്കുന്നുവെന്നും ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രിയുടെ വാഹനത്തിന് മുമ്പിലേയ്ക്ക് കരിങ്കൊടിയുമായി ചാടാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐക്കാർ മർദ്ദിച്ചതിനെ രക്ഷാപ്രവർത്തനം എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് ലത്തീൻ സഭയുടെ ആർച്ച് ബിഷപ്പ് ക്രിസ്തുമസ് സന്ദേശത്തിൽ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us