ചാലക്കുടി: പൊലീസ് ജീപ്പ് തകര്ത്ത കേസിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെ മോചിപ്പിച്ച കേസിൽ സിപിഐഎം നേതാവിനെ ചോദ്യം ചെയ്ത് പൊലീസ്. ചാലക്കുടി ഏരിയ സെക്രട്ടറി അശോകനെയാണ് ചോദ്യം ചെയ്യുന്നത്. ജീപ്പ് തകർത്ത ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലനെ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചത് അശോകന്റെ നേതൃത്വത്തിലാണ്.
നിധിൻ പുല്ലനായി സെഷൻസ് കോടതിയിൽ അശോകൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ചാലക്കുടി പൊലീസ് നോട്ടിസ് നൽകിയാണ് ഏരിയാ സെക്രട്ടറിയെ വിളിപ്പിച്ചത്. സുഹൃത്തിന്റെ വീട്ടില് ഒളിവില് കഴിയവെയാണ് തൃശൂര് ഒല്ലൂരില് നിന്ന് നിധിനെ കസ്റ്റഡിയിൽ എടുത്തത്. നിധിൻ ഇപ്പോൾ റിമാൻഡിലാണ്.
മദ്യപാനം ചോദ്യം ചെയ്തു; വീട്ടിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയി ക്രൂരമായ മർദ്ദനം, ദൃശ്യങ്ങൾ പുറത്ത്ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റായ നിധിന് പുല്ലനും സംഘവും വെള്ളിയാഴ്ചയാണ് പൊലീസ് ജീപ്പ് തകര്ത്തത്. ഐടിഐ തെരഞ്ഞെടുപ്പില് എസ്എഫ്ഐ വിജയിച്ചതിന്റെ ആഹ്ളാദ പ്രകടനം നടത്തി മടങ്ങുന്നതിനിടെയാണ് ജീപ്പിന്റെ ചില്ല് അടിച്ചു തകര്ത്തത്.
പൊലീസ് അതിക്രമങ്ങള്ക്കെതിരെ പ്രതിഷേധിക്കുമെന്ന് കോണ്ഗ്രസ്; ഫാസിസ്റ്റ് വിമോചന സദസ് ഡിസംബര് 27ന്ഐടിഐയ്ക്ക് മുന്നിലെ കൊടിതോരണങ്ങള് പൊലീസ് അഴിപ്പിച്ചിരുന്നു.ആഹ്ലാദപ്രകടനത്തിനെത്തിയ ഡിവൈഎഫ്ഐ പ്രവര്ത്തകര് ഹെല്മറ്റ് ധരിക്കാതെ ബൈക്കില് സഞ്ചരിച്ചത് ചൂണ്ടിക്കാട്ടി ചാലക്കുടി പൊലീസ് പിഴയടപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജീപ്പ് അടിച്ചു തകര്ക്കാന് സംഘം തുനിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്.