ഗാന്ധി പ്രതിമയെ കറുത്ത കണ്ണട ധരിപ്പിച്ച സംഭവം: നേതാവിനെ ഒരു മാസം മുമ്പ് പുറത്താക്കിയതെന്ന് എസ്എഫ്ഐ

ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു

dot image

ആലുവ: രാഷ്ട്രപിതാവിനെ വിദ്യാർത്ഥി നേതാവ് അപമാനിച്ചതിൽ പ്രതികരിച്ച് എസ്എഫ്ഐ. രാഷ്ട്രപിതാവിന്റെ പ്രതിമയിൽ കറുത്ത കണ്ണട ധരിപ്പിച്ച അദീൻ നാസറിനെ ഒരുമാസം മുൻപ് യൂണിറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നെന്ന് എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി വ്യക്തമാക്കി.

ആലുവ ചൂണ്ടി ഭാരത് മാതാ ലോ കോളേജിലാണ് അദീൻ നാസർ ഗാന്ധി പ്രതിമയിൽ കറുത്ത കണ്ണട വെച്ചത്. ക്രിസ്മസ് ആഘോഷത്തിനിടെയായിരുന്നു കോളേജിലെ മഹാത്മാഗാന്ധി പ്രതിമയിൽ അദീൻ കറുത്ത കണ്ണട ധരിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഗാന്ധി പ്രതിമയിൽ കറുത്ത കണ്ണട ധരിപ്പിച്ചു; എസ്എഫ്ഐ നേതാവിനെതിരെ പരാതിയുമായി കെഎസ്യു

ഇതിനെതിരെ കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി അൽ അമീനാണ് പരാതി നൽകിയത്. രാഷ്ട്രപിതാവിനെ പൊതുമധ്യത്തിൽ അപമാനിച്ചതിന് കർശന നടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us