തിരുവനന്തപുരം: കെഎസ്ആര്ടിസി ട്രേഡ് യൂണിയനുകള്ക്കെതിരെ ആന്റണി രാജു. ട്രേഡ് യൂണിയനുകളുടെ പല സമരങ്ങളും അമിത ആവശ്യങ്ങള് ഉന്നയിച്ചുകൊണ്ടായിരുന്നു. അതിനാല് പല ആവശ്യങ്ങളും അംഗീകരിച്ചില്ല. സമരം നടത്തിയതിന്റെ പേരില് ഒരു തീരുമാനവും സര്ക്കാര് മാറ്റിയിട്ടില്ലെന്നും ആന്റണി രാജു പറഞ്ഞു.
എത്രകാലം എന്നതല്ല, മന്ത്രിയായിരിക്കെ എന്ത് ചെയ്തു എന്നതാണ് പ്രധാനം. പ്രതീക്ഷിച്ച യത്ര വെല്ലുവിളികള് നേരിടേണ്ടി വന്നില്ല. പ്രൊഫഷണലുകളെ ഉള്പ്പെടുത്തി കെഎസ്ആര്ടിസി ബോര്ഡ് സംഘടിപ്പിച്ചു. കെ-സ്വിഫ്റ്റ് രൂപീകരിച്ചു. 12 വര്ഷമായി നടക്കാതിരുന്ന ശമ്പള പരിഷ്കരണം നടപ്പിലാക്കിയെന്നും ആന്റണി രാജു പറഞ്ഞു.
'ക്ഷേത്രം കെട്ടലല്ല സർക്കാരിന്റെ ജോലി'; ഭൂമി പൂജ ഉൾപ്പെടെ ബിജെപി പ്രചാരണ ആയുധമാക്കിയെന്ന് ശശി തരൂർബാങ്ക് കണ്സോര്ഷ്യത്തിലെ 3,150 കോടി കടം 2893 കോടിയായി കുറച്ചു. 2017 ന് ശേഷം ആദ്യമായി 545 ബസുകള് വാങ്ങിയെന്നും ആന്റണി രാജു മികവായി ചൂണ്ടികാട്ടി. വകുപ്പില് പല കാര്യങ്ങളും ചെയ്തുവെങ്കിലും വിസ്മയ കേസ് പ്രതി കിരണ്കുമാറിനെ പിരിച്ചുവിട്ട നടപടിയെ അഭിമാനകരമായി കാണുന്നുവെന്നും ആന്റണി രാജു വ്യക്തമാക്കി.