തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രി സ്ഥാനം ലഭിച്ചതോടെ സിനിമാ വകുപ്പ് കൂടി ആവശ്യപ്പെട്ട് കെ ബി ഗണേഷ് കുമാർ. ഇപ്പോൾ ലഭിക്കുന്ന വകുപ്പിന് പുറമേയാണ് സിനിമ വകുപ്പ് കൂടി നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം കേരള കോൺഗ്രസ് (ബി) മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മന്ത്രിയാകുമ്പോൾ ഔദ്യോഗിക വസതി വേണ്ടെന്ന് ഗണേഷ് കുമാർ മുഖ്യമന്ത്രിയെ അറിയിച്ചു. പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാൻ തയ്യാറെന്നും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
അസാധ്യമായ പദ്ധതികളൊന്നുമില്ലെന്നും ആധുനിക യുഗത്തിന് പറ്റിയ പ്ലാനുകൾ മനസിലുണ്ടെന്നും മന്ത്രി സ്ഥാനം ലഭിച്ചതോടെ കെ ബി ഗണേഷ് കുമാർ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി അനുവദിച്ചാൽ സിനിമയിൽ അഭിനയിക്കുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും; നാളെ സംസ്ഥാന കൗൺസിൽതുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്കോവിലും ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജുവും കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചിരുന്നു. ഇരുവരുടെയും രാജി ഗവർണർ അംഗീകരിച്ചതായി പൊതുഭരണ വകുപ്പ് അറിയിക്കുകയും ചെയ്തു. 29 ന് സത്യപ്രതിജ്ഞ നടക്കും. കെ ബി ഗണേഷ് കുമാറിന് പുറമെ കടന്നപ്പള്ളി രാമചന്ദ്രനും സത്യപ്രതിജ്ഞ ചെയ്യും.