വിദ്യാർഥികളെ വൃത്തിക്കേട് പഠിപ്പിക്കാനുള്ള ശ്രമം; എൻഎസ്എസ് ക്യാമ്പുകൾക്കെതിരെ സമസ്തയും മുസ്ലിം ലീഗും

ക്യാമ്പിലേക്ക് കുട്ടികളെ അയയ്ക്കരുതെന്നും നാസർ ഫൈസി ആവശ്യപ്പെട്ടു

dot image

സ്കൂൾ വിദ്യാർഥികൾക്കുള്ള എൻഎസ്എസ് ക്യാമ്പുകൾക്ക് എതിരെ സമസ്തയും മുസ്ലിം ലീഗും. ലിംഗസമത്വത്തിൻ്റെയും ലൈംഗീക വിദ്യാഭ്യാസത്തിൻ്റെയും പേരിൽ ക്യാമ്പിൽ അധാർമികത പഠിപ്പിക്കുന്നതായി പിഎംഎ സലാമും സമസ്ത യുവജന നേതാവ് നാസർ ഫൈസി കൂടത്തായിയും ആരോപിച്ചു. ക്യാമ്പിലേക്ക് കുട്ടികളെ അയയ്ക്കരുതെന്നും നാസർ ഫൈസി ആവശ്യപ്പെട്ടു.

ക്യാമ്പ് ധാർമ്മികവിരുദ്ധമാണെന്ന് ലീഗ് ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി ഫെയ്സ്ബുക്കിൽ കുറിച്ചു. ലിബറലിസവും മത നീരസവും കുത്തി കയറ്റാനുള്ള വേദിയല്ല എൻഎസ്എസ് ക്യാമ്പുകളെന്നും സർക്കാർ ചെലവിൽ അധാർമ്മികത വിദ്യാർത്ഥികളിൽ വിറ്റഴിക്കാനുള്ള ശ്രമങ്ങൾ നോക്കി നിൽക്കാനാകില്ലെന്നും ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധങ്ങൾ ഉയരുമെന്നും നേതാക്കൾ പറയുന്നു.

എൻഎസ്എസ് ക്യാമ്പിൽ അവതിരിപ്പിക്കാൻ നൽകിയ മൊഡ്യൂൾ വിദ്യാർഥികളെ വൃത്തിക്കേട് പഠിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്ന് പിഎംഎ സലാം കുറ്റപ്പെടുത്തി. മൊഡ്യൂൾ സ്വവർഗ്ഗരതിയെ വെള്ളപൂശുന്നു. ലിംഗ മാറ്റം, ജെൻഡർ സ്വയം നിർണയം എന്നിവയെ ലളിതവൽക്കരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായി പിഎംഎ സലാം പറയുന്നു. ക്യാമ്പിൽ ജൻഡർ ന്യൂട്രാലിറ്റിയും സ്വവർഗ രതിയും പ്രോത്സാഹിപ്പിക്കുന്നതായും ലിംഗ സ്വയംനിർണയം അശാസ്ത്രീയവും അപകടരവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us