എം വി ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസ്; സ്വപ്ന സുരേഷ് ചോദ്യം ചെയ്യലിന് ഹാജരായി

സിപിഐഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി സന്തോഷാണ് കേസ് നൽകിയത്

dot image

കണ്ണൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സ്വപ്ന സുരേഷ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് സ്വപ്ന ഹാജരായത്. സിപിഐഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി സന്തോഷാണ് കേസ് നൽകിയത്

കൊച്ചിയിൽ ഹാജാരാകാൻ അനുവദിക്കണമെന്ന സ്വപ്നയുടെ ഹര്ജി നേരത്തെ ഹൈകോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയുടെ പിന്നാലെ പോകാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ സ്വപ്നയുടെ ആവശ്യം നിരസിച്ചത്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും സ്വപ്നയോട് ഹൈകോടതി നിർദേശിച്ചിരുന്നു.

'ക്ഷേത്രം കെട്ടലല്ല സർക്കാരിന്റെ ജോലി'; ഭൂമി പൂജ ഉൾപ്പെടെ ബിജെപി പ്രചരണയുധമാക്കിയെന്ന് ശശി തരൂർ

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള ആരോപണങ്ങളിൽ നിന്ന് പിന്മാറിയാൽ 30 കോടി രൂപ എം വി ഗോവിന്ദൻ വാഗ്ദാനം ചെയ്തുവെന്നും ഇല്ലെങ്കിൽ ജീവൻ അപകടത്തിലാക്കുമെന്ന് കണ്ണൂരിലെ വിജേഷ് പിള്ള എന്നയാൾ പറഞ്ഞുവെന്നുമാണ് സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us