മതസൗഹാർദത്തിന് വിലങ്ങുതടിയായി നിൽക്കുന്നു, അമ്പലക്കടവിനെപ്പോലുള്ളവരെ ജയിലിലടക്കണം;വിമർശിച്ച് മന്ത്രി

'ഹൃദയങ്ങളിലാണ് ദൈവം വസിക്കുന്നത്, അവിടെ സ്നേഹമുണ്ടാകുന്നതിൽ തെറ്റില്ല'

dot image

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ട എസ് വൈ എസ് നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിനെ വിമർശിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാൻ. മതസൗഹാർദത്തിന് വിലങ്ങുതടിയായി നിൽക്കുന്നു. അമ്പലക്കടവിനെപ്പോലുള്ളവരെ ജയിലിലടക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ക്രിസ്മസ് ആഘോഷത്തിൽ നിന്ന് വിട്ടുനിൽക്കാൻ പറയാൻ എന്ത് അവകാശമാണുളളതെന്നും മന്ത്രി വി അബ്ദുറഹ്മാൻ ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിന്റെ പരാമർശം. ക്രിസ്മസ് സ്റ്റാർ, ക്രിസ്മസ് ട്രീ, സാന്റാക്ലോസ്, പുൽക്കൂട്, ക്രിസ്മസ് കേക്ക് മുറിക്കൽ തുടങ്ങിയ ആചാരങ്ങളും ആഘോഷങ്ങളും ആരാധനയുമെല്ലാം മുസ്ലിം സമുദായത്തിലേക്ക് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നായിരുന്നു അബ്ദുൽ ഹമീദ് ഫൈസിയുടെ പരാമർശം.

'സിപിഐഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നു'; ജാഗ്രത വേണമെന്ന് നാസർ ഫൈസി കൂടത്തായി

ഇതര മതസ്ഥരുടെ ചില ആരാധനകളിൽ പങ്കെടുക്കൽ തെറ്റും, മറ്റു ചിലതിൽ പങ്കെടുക്കൽ ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന കാര്യവുമാണെന്നും അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു. മിശ്രവിവാഹ വിഷയത്തിൽ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിയേയും മന്ത്രി വി അബ്ദുറഹിമാൻ വിമർശിച്ചു.

'തട്ടിക്കൊണ്ട് പോകുമെന്നല്ല, പ്രണയം നടിച്ച് വശീകരിച്ച് കൊണ്ടുപോകും': നാസർ ഫൈസി കൂടത്തായി

ഹൃദയങ്ങളിലാണ് ദൈവം വസിക്കുന്നത്, അവിടെ സ്നേഹമുണ്ടാകുന്നതിൽ തെറ്റില്ലെന്ന് നാസർ ഫൈസിയെ വിമർശിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നുവെന്നും സിപിഐഎമ്മും ഡിവൈഎഫ്ഐയുമാണ് ഇതിന് പിന്നിലെന്നുമായിരുന്നു കൂടത്തായിയുടെ വിവാദ പ്രസ്താവന. മതസൗഹാർദം തകർക്കുന്ന പ്രസ്താവനകൾ നടത്തിയാൽ നടപടി ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us