തിരുവനന്തപുരം: നവകേരള സദസിന് ആഢംബര ബസ് ഉപയോഗിച്ചതിൽ എൽഡിഎഫിനെ വിമർശിച്ച കോൺഗ്രസിനെ തിരിച്ചടിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ജനുവരി 14 ന് ആരംഭിക്കുന്ന, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ രണ്ടാം ഭാരത് ജോഡോ യാത്രയായ ഭാരത് ന്യായ് യാത്രയ്ക്ക് ഉപയോഗിക്കുന്ന ബസിനെക്കുറിച്ച് ചോദ്യം ഉന്നയിച്ചുകൊണ്ടാണ് ശിവൻകുട്ടിയുടെ വിമർശനം. രാഹുൽ ഗാന്ധി രണ്ടാംഘട്ട യാത്രയ്ക്ക് ഉപയോഗിക്കുന്ന ബസിൽ ശുചിമുറി ഉണ്ടെങ്കിൽ വി ഡി സതീശനും കെ സുധാകരനും ആ ബസിനെ എന്ത് വിശേഷിപ്പിക്കുമെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
ശിവൻകുട്ടിയുടെ പോസ്റ്റിന് താഴെ നിരവധി വിമർശന കമൻ്റുകളും അനുകൂലിച്ചുകൊണ്ടുളള കമ്മന്റുകളും ഉണ്ട്. രാഹുൽ ഗാന്ധി പൊതു ഖജനാവിലെ പണം ഉപയോഗിച്ചല്ല യാത്ര നടത്തുന്നത്, രായാവിനെ പോലെ അല്ല.. നടന്നാണ് പോകുന്നത് മിസ്റ്റർ എന്ന് ചില ആളുകളുടെ കമന്റ്. സാർ അത് പൊതുമുതൽ കൊള്ളയടിച്ചുള്ള യാത്രയല്ല ,പാർട്ടി സ്വയം പണം മുടക്കി സംഘടിപ്പിക്കുന്ന യാത്രയാണെന്നും കമന്റുണ്ട്.
ഭാരത് ന്യായ് യാത്രയുമായി രാഹുല് ഗാന്ധി; മണിപ്പൂരിനെ തൊട്ട് തുടക്കംമണിപ്പൂരില് നിന്നും ആരംഭിച്ച് 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ കടന്നുപോകുന്ന രാഹുല് ഗാന്ധിയുടെ രണ്ടാം ഭാരത് ജോഡോ യാത്ര മുംബൈയിലാണ് അവസാനിക്കുക. കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജ്ജുന് ഖർഗെയാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്യുക.
യാത്രയുടെ 6,200 കിലോമീറ്റർ ബസില് ആയിരിക്കുമെന്നാണ് റിപ്പോർട്ട്. ചിലയിടങ്ങളില് പദയാത്ര സംഘടിപ്പിക്കും. മണിപ്പൂര്, നാഗാലാന്റ്, അസം, മേഘാലയ, പശ്ചിമബംഗാള്, ബിഹാര്, ജാര്ഖണ്ഡ്, ഒഡിഷ, ഉത്തര്പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകും.