ലക്ഷങ്ങളുടെ കടബാധ്യത, ഒരുമിച്ച് മരിക്കാന് പോകുന്നുവെന്ന് മകളോട് പറഞ്ഞു; നാടിനെ നടുക്കിയ കൊലപാതകം

ഒരുമിച്ച് മരിക്കാന് പോകുന്നുവെന്ന് മകളോട് പറഞ്ഞു. മകളെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാന് സനുവിന് കഴിഞ്ഞില്ല. ഭയം മൂലമാണ് ആത്മഹത്യ ചെയ്യാതിരുന്നതെന്നാണ് സനു പൊലീസിന് നല്കിയ മൊഴി.

dot image

കൊച്ചി: 2021 മാര്ച്ച് 21നാണ് പത്ത് വയസ്സുകാരിയായ മകളെ കൊല്ലാനുള്ള പദ്ധതി ആസൂത്രിതമായി വൈഗയുടെ പിതാവ് സനു മോഹന് നടപ്പിലാക്കുന്നത്. പ്രതി സനു മോഹന് ഭാര്യ രമ്യയെയും മകള് വൈഗയെയും തൃക്കുന്നപ്പുഴയിലെ ബന്ധുവിന്റെ വീട്ടിലെത്തിച്ചു. രമ്യയെ അവിടെ നിര്ത്തി, വൈഗയെയും കൂട്ടി മടങ്ങി. കരീലക്കുളങ്ങരയിലെ അമ്മാവനെ കാണിക്കാന് മകളെയും കൊണ്ട് പോകുന്നുവെന്നായിരുന്നു സനു മോഹന് പറഞ്ഞത്. സനു മകളെയും കൊണ്ട് കരീലക്കുളങ്ങരയിലേക്ക് പോയില്ല. പകരം വൈകിട്ട് ഏഴ് മണിയോടെ കാറില് എറണാകുളത്തേക്ക് മടങ്ങി. രാത്രി എട്ടേകാലിന് തുറവൂരിലെത്തി. അവിടെ ഒരു ഹോട്ടലില് നിന്ന് അല്ഫാമും ഒരു ലിറ്റര് കൊക്കക്കോളയും പാഴ്സല് വാങ്ങി. നേരെ കളമശ്ശേരി കങ്ങരപ്പടിയിലെ ഫ്ളാറ്റിലേക്ക്. 9.20ന് മകളെയും കൊണ്ട് ഫ്ളാറ്റിലെത്തിയ സനു മോഹന് മകള്ക്ക് കൊക്കക്കോളയില് മദ്യം കലര്ത്തി നല്കി. മരിക്കാന് പോവുകയാണെന്ന മുന്നറിയിപ്പ് സനു മോഹന് മകള്ക്ക് നല്കി. അമ്മയെന്ത് ചെയ്യുമെന്ന് മകളുടെ ചോദ്യം. അമ്മയെ വീട്ടുകാര് നോക്കിക്കോളുമെന്ന് മറുപടി നല്കി. പിന്നാലെ വൈഗയെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഈ സമയത്ത് വൈഗയെ ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കി.

ബോധരഹിതയായ കുഞ്ഞിനെയും നാട് വിടാനുള്ള ബാഗും കയ്യിലെടുത്ത് സനു മോഹന് പുറത്തിറങ്ങി. ഫ്ളാറ്റിന്റെ പാര്ക്കിംഗ് ഏരിയയിലെത്തിയ സനു കാറിന്റെ പുറകിലെ സീറ്റില് മകളെ കിടത്തി. പത്തേകാലോടെ കങ്ങരപ്പടി - എച്ച്എംടി റോഡില് കാറില് പുറത്തേക്ക്.

എച്ച്എംടിക്ക് സമീപം കാര് നിര്ത്തിയ പ്രതി മൊബൈല് ഫോണുകള് കാട്ടിലേക്ക് വലിച്ചെറിഞ്ഞു. വൈഗയെയും കൊണ്ട് സനു മോഹന് തൃക്കാക്കര, ചക്യാടംകടവിലെത്തി. മുട്ടാര് പുഴയിലേക്ക് മകളെ എറിഞ്ഞു. മകളുടെ മരണം ഉറപ്പാക്കിയ ശേഷം പ്രതി മടങ്ങി. കൊലപാതകത്തിന്റെ പിറ്റേന്ന് വൈഗയുടെ മൃതദേഹം മുട്ടാര് പുഴയില് നിന്ന് കണ്ടെത്തി. സംസ്ഥാനം വിട്ട പ്രതി ആദ്യം പോയത് കോയമ്പത്തൂരിലേക്കാണ്. തുടര്ന്ന് സേലം, ബാംഗ്ലൂര്, ഗോവ, മുരുഡേശ്വര്, മൂകാംബിക എന്നിവിടങ്ങളിലും ഒളിവുകാലം. കയ്യിലുണ്ടായിരുന്ന ലക്ഷങ്ങള് ചൂതാട്ടത്തിന് ഉള്പ്പടെ ചെലവഴിച്ച് 27 ദിവസത്തെ ഒളിവ് ജീവിതം. കാര്വാറില് നിന്ന് പിടികൂടിയ പ്രതിയെ കര്ണ്ണാടക പൊലീസ്, തൃക്കാക്കര പൊലീസിന് കൈമാറി.

ധൂര്ത്തനായ സനു മോഹന് സ്വയം വരുത്തിവെച്ചത് ലക്ഷങ്ങളുടെ കടബാധ്യത. ഇതില് നിന്നും രക്ഷപെടാന് സനു മോഹന് തീരുമാനിച്ചു. പക്ഷേ തെരഞ്ഞെടുത്ത വഴി തെറ്റിപ്പോയി. കുടുംബത്തെ ബാധ്യതയില് നിന്ന് ഒഴിവാക്കാന് സനു മോഹന് കണ്ടെത്തിയ മാര്ഗ്ഗം മറ്റാരും തെരഞ്ഞെടുക്കാത്ത വഴിയായിരുന്നു. വഴിതെറ്റിയപ്പോള് അച്ഛന് ഇല്ലാതാക്കിയത് സ്വന്തം മകളുടെ ജീവനാണ്. അങ്ങനെ നാടിനെ ഞെട്ടിച്ച കൊലപാതകമായി പത്തുവയസുകാരി വൈഗയുടെ കൊലപാതകം മാറി.

വൈഗ കൊലപാതകം; അച്ഛന് സനു മോഹന് കുറ്റക്കാരന്

കടബാധ്യതയില് നിന്ന് കുടുംബത്തെ ഒഴിവാക്കണം. അതിന് കുടുംബത്തെ ഉപേക്ഷിച്ച് നാട് വിടാന് സനു മോഹന് തീരുമാനിച്ചു. കുടുംബത്തെ ഉപേക്ഷിച്ച് പോയാല് പത്തുവയസുകാരിയായ മകള് വൈഗ സനു മറ്റുള്ളവരാല് അവഗണിക്കപ്പെടും. മകള് വിഷമിക്കും. മകള് വിഷമിക്കുകയോ അവഗണനയ്ക്ക് ഇരയാകാനോ പാടില്ല. പിന്നീടൊരിക്കലും ദുഖിക്കാതിരിക്കാന് വൈഗയെ കൊല്ലാന് സനു മോഹന് തീരുമാനിച്ചു. ഇതിനായി സനു മോഹന് തയ്യാറാക്കിയത് മനസാക്ഷിയെ മരവിപ്പിക്കുന്നത്ര ക്രൂരമായ പദ്ധതി. ഒരുമിച്ച് മരിക്കാന് പോകുന്നുവെന്ന് മകളോട് പറഞ്ഞു. മകളെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാന് സനുവിന് കഴിഞ്ഞില്ല. ഭയം മൂലമാണ് ആത്മഹത്യ ചെയ്യാതിരുന്നതെന്നാണ് സനു പൊലീസിന് നല്കിയ മൊഴി.

ഇന്ത്യന് ശിക്ഷാനിയമത്തിലെ 302 വകുപ്പ് അനുസരിച്ച് കൊലപാതകക്കുറ്റം ചുമത്തി. 328 വകുപ്പ് അനുസരിച്ച് കുറ്റകൃത്യത്തിനായി മദ്യം നല്കിയെന്ന കുറ്റം. തെളിവ് നശിപ്പിച്ചതിന് ചുമത്തിയത് 201 വകുപ്പ്. ബാലനീതി നിയമത്തിലെ 75 വകുപ്പ് അനുസരിച്ച് കുട്ടികളോടുള്ള ക്രൂരത, 77 വകുപ്പ് അനുസരിച്ച് കുട്ടിക്ക് മദ്യം നല്കിയ കുറ്റവും ചുമത്തി. അന്വേഷണ സംഘം കാക്കനാട് മജിസ്ട്രേറ്റ് കോടതിയില് നല്കിയത് 3,400 പേജുള്ള കുറ്റപത്രം. വിചാരണ നടത്തിയത് സ്ത്രീകള്ക്കും കുട്ടികള്ക്കുമെതിരായ കേസുകള് പരിഗണിക്കുന്ന എറണാകുളം അഡീഷണല് സെഷന്സ് കോടതിയില്. 98 സാക്ഷികളെ പ്രൊസിക്യൂഷന് വിസ്തരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച വാദം പൂർത്തിയാക്കി കേസ് വിധി പറയാൻ മാറ്റി. ഇന്ന് പിതാവ് സനു മോഹന് കുറ്റക്കാരനാണെന്ന് സ്ത്രീകള്ക്കും കുട്ടികള്ക്കുമെതിരായ അതിക്രമ കേസുകള് പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയാണ് വിധിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us