തിരുവനന്തപുരം: വിശ്വാസിയെ മുട്ടിലിഴയിപ്പിച്ച് ഇടവക നേതൃത്വം. തിരുവനന്തപുരം കരുംകുളം ലത്തീൻ കത്തോലിക്കാ ദേവാലയത്തിലാണ് വിശ്വാസിയെ മുട്ടിലിഴയിപ്പിച്ചത്. ഇടവകയുടെ ഭൂമി കൈമാറ്റം ചോദ്യം ചെയ്തതിനാണ് യുവാവിനെ മുട്ടിലിഴയിപ്പിച്ചത്. മുട്ടിലിഴഞ്ഞ് പൊതുമാപ്പ് പറയണമെന്ന് ഇടവക നേതൃത്വം നിർദേശിക്കുകയായിരുന്നു.
ക്ഷീരയുടെ ഭൂമി ഈടായി വെച്ച് കോടികളുടെ തട്ടിപ്പ്; ഭാസുരാംഗനെതിരെ ചെറുവിരലനക്കാതെ ക്ഷീര വികസന വകുപ്പ്ക്രിസ്മസ് ദിനത്തിലാണ് സംഭവം നടന്നത്. മിൻഡ്രസ് എന്ന യുവാവിനാണ് ദുരനുഭവം. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് ഇടവക നേതൃത്വത്തിന്റെ നിലപാട്.