മലപ്പുറം: സമസ്ത നേതാവ് അബ്ദുല് ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ വിമര്ശനമുന്നയിച്ചതില് വിശദീകരണവുമായി കായിക മന്ത്രി വി അബ്ദുറഹ്മാന്. മന്ത്രി എന്ന നിലയില് ഓര്മ്മിപ്പിക്കേണ്ട കാര്യമാണ് പറഞ്ഞതെന്നും മത സൗഹാര്ദ്ദം നിലനിര്ത്താന് ഇനിയും പറഞ്ഞു കൊണ്ടേ ഇരിക്കുമെന്നും അബ്ദുറഹ്മാന് പറഞ്ഞു.
'മത സൗഹാർദ്ദവും മതേതരത്വവും മന്ത്രിയിൽ നിന്ന് പഠിക്കേണ്ട ഗതികേടില്ല'; മന്ത്രി അബ്ദുറഹ്മാന് മറുപടിതാന് ആര്ക്കും ക്ലാസ്സ് എടുക്കുന്നില്ല. കേരളത്തിന്റെ മത സൗഹാര്ദ്ദത്തെ തകര്ക്കുന്നതരത്തില് ആരും പ്രസ്താവന നടത്തുന്നതും ശരിയല്ല. ക്രിസ്ത്യന് മിഷണറിമാര് ഇത്തരം പ്രസ്താവന നടത്തിയപ്പോളും പറഞ്ഞിട്ടുണ്ട്. അതില് തെറ്റു കാണേണ്ട കാര്യമില്ല. ഇത് നല്ല അര്ത്ഥത്തോടെ സമസ്ത കാണും എന്നാണ് കരുതുന്നത്. ഇതാണ് ഇന്നലെ പറഞ്ഞത്. ഇപ്പോളും അത് തന്നെയാണ് പറയുന്നത്. മത സൗഹാര്ദ്ദത്തിനു വേണ്ടി ഒരുപാട് കാര്യങ്ങള് ചെയ്തവരാണ് പഴയ സമസ്ത നേതാക്കള്. ഇങ്ങനെ ന്യൂനപക്ഷങ്ങള്ക്ക് പ്രവര്ത്തിക്കാവുന്ന ഏത് സംസ്ഥാനമാണ് ഉള്ളത്. കേരളം ഇങ്ങനെ തന്നെ നിലനില്ക്കണമെന്നും ന്യൂന പക്ഷങ്ങള് പരസ്പരം ഉള്ള സംസാരം ഉണ്ടാവാന് പാടില്ലെന്നും മന്ത്രി പറഞ്ഞു.
മതസൗഹാര്ദത്തിന് വിലങ്ങുതടിയായി നില്ക്കുന്നുവെന്നായിരുന്നു അമ്പലക്കടവിനെതിരെ അബ്ദുറഹ്മാന് വിമര്ശിച്ചത്. അമ്പലക്കടവിനെപ്പോലുള്ളവരെ ജയിലിലടക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ക്രിസ്മസ് ആഘോഷത്തില് നിന്ന് വിട്ടുനില്ക്കാന് പറയാന് എന്ത് അവകാശമാണുളളതെന്നും മന്ത്രി വി അബ്ദുറഹ്മാന് ചോദിച്ചിരുന്നു.
എ പി ജയനെ പ്രാഥമികാംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഐ; നടപടി വ്യക്തിപരമായ ഉന്നം വെയ്ക്കലെന്ന് ജയന്മീഡിയ വളച്ചൊടിക്കുന്ന വാര്ത്ത കണ്ടു പ്രതികരിക്കേണ്ട ആളാണോ മന്ത്രി? എന്നായിരുന്നു അബ്ദുല് ഹമീദ് ഫൈസി അമ്പലക്കടവിന്റെ മറുപടി. തെറ്റിദ്ധരിച്ചതാണെങ്കില് മന്ത്രി തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു. ബോധപൂര്വം ആണ് മന്ത്രി പറഞ്ഞതെങ്കില് ചില കാര്യങ്ങള് പറയാനുണ്ട്. മത സൗഹാര്ദ്ദവും മതേതരത്വവും മന്ത്രിയില് നിന്ന് പഠിക്കേണ്ട ഗതികേട് തല്ക്കാലം ഇല്ലെന്നും മത നിയമങ്ങള് പറയാന് ഭരണഘടന അനുവാദം നല്കിയിട്ടുണ്ടെന്നും അബ്ദുല് ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞിരുന്നു.