തിരുവനന്തപുരം: അയോധ്യയിലെ രാമ ക്ഷേത്ര പ്രതിഷ്ഠയിൽ കോൺഗ്രസ് പങ്കെടുക്കുന്നതിനെ പിന്തുണച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസ് എല്ലാ കാലത്തും എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ചേർത്തു പിടിച്ച മതേതര പ്രസ്ഥാനമാണെന്നും മറ്റു ചർച്ചകൾ വരുന്നത് സംഘപരിവാറിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 'അയോധ്യ ക്ഷേത്ര ഉദ്ഘാടനം വൈകാരിക പ്രശ്നമായി കാണരുത്. ഈ പ്രശ്നത്തെ രാഷ്ട്രീയ, സങ്കുചിത താൽപര്യങ്ങൾക്ക് ആരുപയോഗിച്ചാലും അത് സംഘപരിവാർ ശക്തികളെ സഹായിക്കാൻ മാത്രമേ ഉപകരിക്കൂ. ആ സംരംഭത്തിൽ ആരും ഇടപെടരുതെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു', കോൺഗ്രസ് നേതാവ് പ്രതികരിച്ചു.
രാമക്ഷേത്രം; കോൺഗ്രസ് പങ്കെടുക്കരുതെന്ന കേരള ഘടകത്തിന്റെ നിലപാട് അറിയിച്ചിട്ടുണ്ട്: കെ മുരളീധരന്അതേസമയം, ക്ഷേത്രമതിലുകൾക്കുള്ളിലല്ല, ദരിദ്ര നാരായണന്മാർക്കിടയിലാണ് ഗാന്ധിജി രാമനെ തേടിയതെന്നായിരുന്നു വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഗാന്ധിജിയുടെ രാമരാജ്യം നീതിയുടേതായിരുന്നുവെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. കേരള കൗമുദിയിൽ എഴുതിയ ലേഖനത്തിലാണ് വിഡി സതീശൻ നിലപാട് വ്യക്തമാക്കിയത്. എന്നാൽ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കണമോ എന്ന കാര്യത്തില് കോൺഗ്രസ് ഇതുവരെ നിലപാട് എടുത്തിട്ടില്ലെന്നാണ് കെ മുരളീധരന് പ്രതികരിച്ചത്. ഇൻഡ്യ മുന്നണിയിലെ കക്ഷികളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പാർട്ടിയുടെ വികാരം കെ സി വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരള ഘടകം കെസിയെ അറിയിച്ചതെന്നും കെ മുരളീധരൻ പറഞ്ഞു.
'ഗാന്ധിജിയുടെ രാമരാജ്യം നീതിയുടേതായിരുന്നു'; നിലപാട് വ്യക്തമാക്കി വി ഡി സതീശന്പ്രതിഷ്ഠാ ചടങ്ങിലേക്ക് കോണ്ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്ജുന് ഖാര്ഗെ, മന്മോഹന് സിങ് എന്നിവരെ ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിരുന്നു. സോണിയ ഗാന്ധി നേരിട്ടോ അവരുടെ പ്രതിനിധിയോ ചടങ്ങില് പങ്കെടുക്കുമെന്ന് കോണ്ഗ്രസ് നേരത്തെ അറിയിച്ചിരുന്നു. ചടങ്ങില് പങ്കെടുക്കില്ലെന്ന് സിപിഐഎം ദേശീയ ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് സിപിഐഎം നയം. രാഷ്ട്രീയ നേട്ടത്തിന് മതത്തെ ഉപയോഗിക്കരുത്. അതിനാല് ചടങ്ങില് പങ്കെടുക്കില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.