തിരുവനന്തപുരം: യുഡിഎഫിലെ പാർട്ടികളുടെ യുവജനസംഘടനകളുടെ കൂട്ടായ്മയായ യുഡിവൈഎഫിന്റെ സംസ്ഥാന ചെയർമാനായി രാഹുൽ മാങ്കൂട്ടത്തിലിനെ തിരഞ്ഞെടുത്തു. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസാണ് കൺവീനർ. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ ഇന്ന് ചേർന്ന യോഗത്തിലാണ് നേതൃത്വത്തെ തിരഞ്ഞെടുത്തത്. ജനുവരി 10 ന് യുഡിവൈഎഫിന്റെ വിപുലമായ യോഗം നടത്തും.
യൂത്ത് കോൺഗ്രസിന് തിരിച്ചടി; സെക്രട്ടേറിയറ്റ് മാർച്ചിൽ അറസ്റ്റിലായ പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളിസംസ്ഥാന കേന്ദ്ര സർക്കാരുകൾക്കെതിരെ പ്രതിഷേധ പരിപാടികൾ ആരംഭിക്കാനാണ് യുഡിവൈഎഫ് ലക്ഷ്യമിടുന്നത്. ഫെബ്രുവരിയിൽ രാജ്ഭവനിലേക്ക് മാർച്ച്. സെക്രട്ടറിയേറ്റിൽ നിന്നാണ് രാജ്ഭവനിലേക്ക് പ്രതിഷേധം ആരംഭിക്കുക. ഒരു ലക്ഷം പ്രവർത്തകരെ മാർച്ചിൽ പങ്കെടുപ്പിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠയിൽ കോൺഗ്രസ് നിലപാടിനൊപ്പമാണ്. വിഷയത്തിൽ കോൺഗ്രസിന് ആശയ കുഴപ്പമില്ല. ഗവർണറുമായുള്ള പോരാട്ടത്തിൽ സർക്കാറിന് ആത്മാർത്ഥതയില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.