Jan 26, 2025
04:44 AM
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ മന്ത്രിസഭ ഇന്ന് പുനഃസംഘടിപ്പിക്കും. കേരളാ കോൺഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാറും കോൺഗ്രസ് എസ് നേതാവ് രാമചന്ദ്രൻ കടന്നപ്പളളിയും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
വൈകുന്നേരം 4ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കും. രാജ്ഭവൻ വളപ്പിൽ പ്രത്യേകം തയാറാക്കിയ പന്തലിലാണ് സത്യ പ്രതിജ്ഞാ ചടങ്ങ്. മന്ത്രിമാരായിരുന്ന ആൻറണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവെച്ച ഒഴിവിലാണ് ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പളളിയും മന്ത്രിമാരാകുന്നത്.
സിഐഎസ്എഫിനെ നിന സിംഗ് നയിക്കും; കേന്ദ്ര സുരക്ഷാ ഏജൻസികളുടെ തലപ്പത്ത് അഴിച്ചുപണിഗവർണറും സർക്കാരും തമ്മിലുളള ബന്ധം വഷളായ സാഹചര്യത്തിലാണ് ഇത്തവണത്തെ സത്യ പ്രതിജ്ഞ. അതിനിടെ കെ ബി ഗണേഷ് കുമാര് സിനിമാ വകുപ്പ് കൂടി ആവശ്യപ്പെട്ടത് ചര്ച്ചയായി. ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില് വിഷയം ചര്ച്ചയായേക്കും. വകുപ്പ് വിവേചനം മുഖ്യമന്ത്രിയുടെ വിവേചനാധികാരത്തില്പ്പെട്ട കാര്യമാണെങ്കിലും പ്രാഥമിക ചര്ച്ചയ്ക്ക് സാധ്യതയുണ്ട്.