കോഴിക്കോട്: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില് കോണ്ഗ്രസ് നേതാക്കള് പങ്കെടുക്കരുതെന്ന കെ മുരളീധരന്റെ പ്രസ്താവന ആത്മാര്ത്ഥത ഇല്ലാത്തതും അവസരവാദവുമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്. കോണ്ഗ്രസിന്റെ മത നിരപേക്ഷയ്ക്ക് എതിരായ നീക്കത്തില് മുരളീധരന് എന്ത് ചെയ്തുവെന്നും മോഹനന് ചോദിച്ചു.
കോണ്ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാട് തിരുത്താന് ഒരു നീക്കവും ഉണ്ടായിട്ടില്ല. മത നിരപേക്ഷ ശക്തികളെ മുരളീധരന് കബളിപ്പിക്കുകയാണ്. എഐസിസിയുടെ ഹിന്ദുത്വ ബാന്ധവത്തിന് എതിരെ പോരാടാന് കെ മുരളിധരന് തയ്യാറാവണം. കോണ്ഗ്രസിനെ തിരുത്താന് കഴിയുന്നില്ലെങ്കില് മുരളീധരന് പാര്ട്ടിക്ക് പുറത്ത് വരണം. മതനിരപേക്ഷ ശക്തികള്ക്ക് ഒപ്പം നില്ക്കാനാണ് വരേണ്ടതെന്നും പി മോഹനന് കൂട്ടിച്ചേര്ത്തു.
ഗണേഷ് കുമാറും കടന്നപ്പളളിയും ഇനി മന്ത്രിമാർ; സത്യപ്രതിജ്ഞ ചെയ്തുചടങ്ങില് കോണ്ഗ്രസ് പങ്കെടുക്കരുതെന്ന് കേരള ഘടകം കെസി വേണുഗോപാലിനെ അറിയിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കെ മുരളീധരന് പറഞ്ഞിരുന്നു. സിപിഐഎം എടുക്കും പോലെ കോണ്ഗ്രസിന് നിലപാട് എടുക്കാന് കഴിയില്ല. വിശ്വാസികളും അവിശ്വാസികളും ഉള്പ്പെടുന്ന പാര്ട്ടിയാണ് കോണ്ഗ്രസ്. എല്ലാവരുടെയും വികാരങ്ങള് മാനിച്ചേ കോണ്ഗ്രസ് നിലപാട് എടുക്കൂ എന്നും കെ മുരളീധരന് പറഞ്ഞു.
ക്ഷേത്രപ്രതിഷ്ഠാ ചടങ്ങ്; കോൺഗ്രസിന്റെ സമീപനം രാഷ്ട്രീയ പാപ്പരത്തം വ്യക്തമാക്കുന്നെന്ന് എംവി ഗോവിന്ദൻപ്രതിഷ്ഠാ ചടങ്ങിലേക്ക് കോണ്ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്ജുന് ഖാര്ഗെ, മന്മോഹന് സിങ് എന്നിവരെ ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിരുന്നു. സോണിയ ഗാന്ധി നേരിട്ടോ അവരുടെ പ്രതിനിധിയോ ചടങ്ങില് പങ്കെടുക്കുമെന്ന് കോണ്ഗ്രസ് നേരത്തെ അറിയിച്ചിരുന്നു. എന്നാല് ക്ഷേത്രമതിലുകള്ക്കുള്ളിലല്ല, ദരിദ്ര നാരായണന്മാര്ക്കിടയിലാണ് ഗാന്ധിജി രാമനെ തേടിയതെന്നും ഗാന്ധിജിയുടെ രാമരാജ്യം നീതിയുടേതായിരുന്നുവെന്നുമായിരുന്നു ഈ വിഷയത്തില് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. കേരള കൗമുദിയില് എഴുതിയ ലേഖനത്തിലാണ് വിഡി സതീശന് നിലപാട് വ്യക്തമാക്കിയത്.
ചടങ്ങില് പങ്കെടുക്കില്ലെന്ന് സിപിഐഎം ദേശീയ ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് സിപിഐഎം നയം. രാഷ്ട്രീയ നേട്ടത്തിന് മതത്തെ ഉപയോഗിക്കരുത്. അതിനാല് ചടങ്ങില് പങ്കെടുക്കില്ലെന്നും സീതാറാം യെച്ചുരി പറഞ്ഞു. മതപരമായ ചടങ്ങിനെ രാഷ്ട്രീയവല്ക്കരിക്കാന് അനുവദിക്കില്ലെന്നും ചടങ്ങില് പങ്കെടുക്കില്ലെന്നും ബൃന്ദാ കാരാട്ടും വ്യക്തമാക്കിയിരുന്നു.