സിനഡ് കുർബാന അർപ്പിച്ച വൈദികനെ പൂട്ടിയിട്ടതിൽ നടപടി വേണം; എറണാകുളം ബിഷപ്പ് ഹൗസിൽ പ്രതിഷേധം

ഏകീകൃത കുർബാന പൂർണ്ണമായും നടപ്പാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം

dot image

കൊച്ചി: എറണാകുളം ബിഷപ്പ് ഹൗസിൽ സിനഡ് കുർബാന അനുകൂലികളുടെ പ്രതിഷേധം. സിനഡ് കുർബാന അർപ്പിക്കാൻ ശ്രമിച്ച വൈദികനെ പൂട്ടിയിട്ട സംഭവത്തിൽ നടപടിയെടുക്കാത്തതിലാണ് പ്രതിഷേധം. വിവിധ പള്ളികളിൽ സിനഡ് അനുകൂലികളായ വൈദികർക്കെതിരെ അക്രമങ്ങളുണ്ടായിരുന്നു.

ഏകീകൃത കുർബാന പൂർണ്ണമായും നടപ്പാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കുർബാന തടസ്സപ്പെടുത്താൻ ഒരുവിഭാഗം വൈദികരുടെ പിന്തുണയോടെ ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്നു. സിനഡ് കുർബാന തടസ്സപ്പെടുത്തുന്നവരെ സഭയിൽ നിന്ന് പുറത്താക്കണമെന്നും പ്രതിഷേധക്കാർ പറഞ്ഞു.

ഇസ്രയേല് എംബസിക്ക് സമീപത്തെ സ്ഫോടനം; പ്രതികളിലേക്ക് എത്താനാകാതെ അന്വേഷണസംഘം,10 പേരെ ചോദ്യം ചെയ്തു

സിനഡ് കുർബാന ചൊല്ലിയ വൈദികനെ പൂട്ടിയിട്ട അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് അതിരൂപത നേതൃത്വത്തിന്റെത്. ഇത് അവസാനിപ്പിക്കാൻ അതിരൂപത അഡ്മിനിസ്ട്രേറ്റർ ബോസ്കോ പുത്തൂർ നടപടിയെടുക്കണമെന്നും തീരുമാനം ഉണ്ടാകും വരെ അതിരൂപത ആസ്ഥാനത്ത് സമരം തുടരുമെന്നും ഇവർ അറിയിച്ചു. സിനഡ് വിരുദ്ധമായി പള്ളിയിൽ ജനാഭിമുഖ കുർബാന നടത്തിയ വികാരി ജനറൽ ആൻ്റണി പെരുമായനെ സസ്പെൻഡ് ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യം ഉന്നയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us