സുധീരന് നാളുകള്ക്ക് ശേഷം കയറിവന്നയാള്, പാര്ട്ടി വിട്ടു എന്നാണ് അറിയിച്ചത്; കെ സുധാകരന്

നേരത്തെ കെപിസിസി നിര്വാഹക സമിതി യോഗത്തില് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില് കോണ്ഗ്രസ് പങ്കെടുക്കരുതെന്ന് വി എം സുധീരന് നിലപാടെടുത്തിരുന്നു.

dot image

തിരുവനന്തപുരം: വി എം സുധീരന് ഏറെ നാളുകള്ക്ക് ശേഷം കയറിവന്ന ആളാണെന്ന് കെപിസിസി അദ്ധ്യക്ഷന് കെ സുധാകരന്. വീട്ടീല് ചെന്ന് സംസാരിച്ചപ്പോള് താന് പാര്ട്ടി വിട്ടു എന്നാണ് അറിയിച്ചതെന്നും പറഞ്ഞു. നേരത്തെ കെപിസിസി നിര്വാഹക സമിതി യോഗത്തില് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില് കോണ്ഗ്രസ് പങ്കെടുക്കരുതെന്ന് വി എം സുധീരന് നിലപാടെടുത്തിരുന്നു. കെപിസിസി നിലപാട് ഹൈക്കമാന്ഡിനെ അറിയിക്കണമെന്നും മൃദു ഹിന്ദുത്വം പാടില്ലെന്നും സുധീരന് വ്യക്തമാക്കിയിരുന്നു. ഇതിനോടാണ് സുധാകരന്റെ പ്രതികരണം.

സമരാഗ്നി; കോണ്ഗ്രസ് സംസ്ഥാന ജാഥ ജനുവരി 21 മുതല് ആരംഭിക്കും, 140 മണ്ഡലങ്ങളിലുമെത്തും

താന് അമേരിക്കയിലേക്ക് പോകുമ്പോള് പ്രവര്ത്തനങ്ങള് നേതാക്കള് ഏകോപിപ്പിക്കും. ആധുനിക കാലമാണ്. സൂം മീറ്റിംഗിലൂടെയും പാര്ട്ടി കാര്യങ്ങള് കൈകാര്യം ചെയ്യാം. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ചേര്ന്ന് ജാഥ നയിക്കുമെന്നും സുധാകരന് പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ്; കോണ്ഗ്രസ് അടുത്തയാഴ്ച മുതല് സീറ്റ് ചര്ച്ചകള് ആരംഭിക്കും

കെപിസിസിയുടെ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കാന് ഏട്ടംഗ സമിതിയെ നിയോഗിച്ചു. വര്ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില് സുരേഷ്, ടി സിദ്ധിഖ്, വൈസ് പ്രസിഡന്റുമാരായ വി ടി ബല്റാം, വി പ്ി സജീന്ദ്രന് ജനറല് സെക്രട്ടറിമാരായ പിഎം നിയാസ്, കെ ജയന്ത്, ടി യു രാധാകൃഷ്ണന്, പഴകുളം മധു എന്നിവരാണ് സമിതി അംഗങ്ങള്. കെ സുധാകരന് പകരം ചുമതലയില്ല. എട്ടംഗ കമ്മറ്റി പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us