'ആണും പെണ്ണുംകെട്ട സംസ്കാരമാണ് എൻഎസ്എസ് ക്യാമ്പിൽ പഠിപ്പിക്കുന്നത്'; വിവാദ പരാമർശവുമായി സമസ്ത നേതാവ്

മതബോധം ഇല്ലാത്ത ഇസ്ലാം പെൺകുട്ടി അന്യ മതസ്തരുടെ കൂടെ പോകുമ്പോൾ ബഹളം വെച്ചിട്ട് കാര്യമില്ലെന്ന് അബ്ദുസമദ് പൂക്കോട്ടൂർ

dot image

മലപ്പുറം: എൻഎസ്എസ് ക്യാമ്പിൽ സ്വവർഗരതിയെ കുറിച്ച് പഠിപ്പിക്കുന്നുവെന്ന വിവാദ പരാമർശവുമായി സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ. ആണും പെണ്ണും കെട്ട വൃത്തികെട്ട സംസ്കാരമാണ് എൻഎസ്എസ് ക്യാമ്പിൽ പഠിപ്പിക്കുന്നത്. മതത്തിന്റെ ചട്ടങ്ങൾ പൊട്ടിച്ചെറിയുകയാണ് ഇത്തരക്കാർ ചെയ്യുന്നത്. എൽ ജി ബി ടി സംസ്കാരം കാണുന്നവർക്ക് മതബോധം കുറയും. മതബോധം ഇല്ലാത്ത ഇസ്ലാം പെൺകുട്ടി അന്യ മതസ്തരുടെ കൂടെ പോകുമ്പോൾ ബഹളം വെച്ചിട്ട് കാര്യമില്ല. മദ്രസ പഠനം കാര്യക്ഷമമാക്കണമെന്നും പെൺകുട്ടികളിൽ മതബോധം സൃഷ്ടിക്കണമെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.

സ്കൂൾ വിദ്യാർഥികൾക്കുള്ള എൻഎസ്എസ് ക്യാമ്പുകൾക്കെതിരെ സമസ്തയും മുസ്ലിം ലീഗും നേരത്തെയും രംഗത്തെത്തിയിരുന്നു. ലിംഗസമത്വത്തിൻ്റെയും ലൈംഗിക വിദ്യാഭ്യാസത്തിൻ്റെയും പേരിൽ ക്യാമ്പിൽ അധാർമികത പഠിപ്പിക്കുന്നതായി പിഎംഎ സലാമും സമസ്ത യുവജന നേതാവ് നാസർ ഫൈസി കൂടത്തായിയും ആരോപിച്ചിരുന്നു. ക്യാമ്പിലേക്ക് കുട്ടികളെ അയയ്ക്കരുതെന്നും നാസർ ഫൈസി ആവശ്യപ്പെട്ടിരുന്നു.

മിശ്ര വിവാഹം മുസ്ലിം ലീഗ് അംഗീകരിക്കുന്നില്ല; സമസ്തയെ പിന്തുണച്ച് മുസ്ലിം ലീഗ്

എൻഎസ്എസ് ക്യാമ്പിൽ അവതിരിപ്പിക്കാൻ നൽകിയ മൊഡ്യൂൾ വിദ്യാർഥികളെ വൃത്തിക്കേട് പഠിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്ന് പിഎംഎ സലാം കുറ്റപ്പെടുത്തിയിരുന്നു. മൊഡ്യൂൾ സ്വവർഗ്ഗരതിയെ വെള്ളപൂശുന്നു. ലിംഗ മാറ്റം, ജെൻഡർ സ്വയം നിർണയം എന്നിവയെ ലളിതവൽക്കരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായി പിഎംഎ സലാം പറയുന്നു. ക്യാമ്പിൽ ജൻഡർ ന്യൂട്രാലിറ്റിയും സ്വവർഗ രതിയും പ്രോത്സാഹിപ്പിക്കുന്നതായും ലിംഗ സ്വയംനിർണയം അശാസ്ത്രീയവും അപകടരവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us