പ്രളയത്തിൽ നശിച്ച ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്ക് ഇ-പോസ് മെഷിനിൽ; റേഷൻ വ്യാപാരികൾ പ്രതിസന്ധിയിൽ

റേഷൻ കടകളിലെ സ്റ്റോക്ക് തിട്ടപ്പെടുത്താൻ വ്യാപാരികൾക്ക് കഴിയുന്നില്ല. സാങ്കേതികത്വത്തിൽ കുടുങ്ങി പിഴയടക്കേണ്ട ഗതികേടിലാണ് റേഷൻ കട ഉടമകൾ

dot image

കോട്ടയം: പ്രളയത്തിൽ നശിച്ച ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്ക് ഇ പോസ് മെഷിനിൽ നിന്ന് നീക്കം ചെയ്യാതെ അധികൃതർ. ഇതുമൂലം റേഷൻ കടകളിലെ സ്റ്റോക്ക് തിട്ടപ്പെടുത്താൻ വ്യാപാരികൾക്ക് കഴിയുന്നില്ല. സാങ്കേതികത്വത്തിൽ കുടുങ്ങി പിഴയടക്കേണ്ട ഗതികേടിലാണ് റേഷൻ കട ഉടമകൾ. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച റേഷൻ വ്യാപാരികളാണ് വെട്ടിലായത് .

2021 ഒക്ടോബർ-നവംബർ മാസങ്ങളിലെ പ്രളയത്തിൽ കാഞ്ഞിരപ്പള്ളി മീനച്ചിൽ താലൂക്കിലെ റേഷൻ കടകളിൽ വെള്ളം കയറി നശിച്ച 150 ലോഡിലധികം ഭക്ഷ്യധാന്യങ്ങൾ കുഴി വെട്ടി മൂടി നശിപ്പിച്ചിരുന്നു. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ നിർദ്ദേശമനുസരിച്ചായിരുന്നു ഇത്. പക്ഷെ റേഷൻ കടകളിലെ ഇ പോസ് മെഷിനിലെ സ്റ്റോക്ക് പട്ടികയിൽ നിന്നും ഇവ നീക്കം ചെയ്തില്ല. നിർദ്ദേശം നൽകിയ ഉദ്യോഗസ്ഥരും കൈമലർത്തിയതോടെയാണ് വ്യാപാരികൾ പ്രതിസന്ധിയിലായിരിക്കുന്നത്.

നശിപ്പിച്ച അരിയുടെ കണക്ക് ഇ പോസിൽ തുടരുന്നതിനാൽ കടയിൽ സ്റ്റോക്ക് കൂടുതലുണ്ടെന്നാണ് രേഖകളിൽ കാണുക. ഇത് മൂലം ഇൻസ്പെക്ഷൻ ഘട്ടത്തിൽ വ്യാപാരികൾ പിഴ ഒടുക്കേണ്ടതായും വരുന്നു. സ്റ്റോക്കിന്റെ അളവ് ഇ - പോസ് മെഷിനിൽ നിന്ന് കുറവു ചെയ്യാൻ നടപടി വേണം. ഭക്ഷ്യമന്ത്രിക്കും ഉദ്യോഗസ്ഥർക്കും നിരവധി നിവേദനങ്ങൾ നൽകിയിട്ടും നടപടിയില്ല. ഒടുവിൽ നവകേരള സദസിൽ പരാതി നൽകിയെങ്കിലും ജില്ലാ സപ്ലൈ ഓഫിസറുമായി ബന്ധപ്പെടാനാണ് ലഭിച്ച മറുപടി. കൂടുതൽ അളവിലുള്ള സ്റ്റോക്കായതിനാൽ മന്ത്രിതലത്തിലാണ് തീരുമാനമുണ്ടാകേണ്ടത്. പൊതു ഉത്തരവ് ഇറക്കി സർക്കാർ പ്രശ്നം പരിഹരിക്കണമെന്നാണ് റേഷൻ വ്യാപാരികളുടെ ആവശ്യം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us