ഒരു മാസത്തിനകം ഫലപ്രഖ്യാപനം, അതിവേഗം സർട്ടിഫിക്കറ്റ്; അടിമുടി മാറാൻ സർവകലാശാലകൾ

സർവകലാശാലകളിൽ പരീക്ഷ ഫലത്തിനായി മാസങ്ങൾ കാത്തിരിക്കുന്ന പതിവ് രീതി മാറ്റാനാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

dot image

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ അടിമുടി മാറ്റത്തിനൊരുങ്ങി ഉന്നത വിദ്യാഭ്യാസ വകുപ്പ്. പരീക്ഷ നടന്ന് ഒരു മാസത്തിനകം ഫലപ്രഖ്യാപനവും അതിവേഗം സർട്ടിഫിക്കറ്റും ലഭ്യമാക്കുന്നതാണ് മാറ്റങ്ങളിൽ പ്രധാനം. 10 സർവകലാശാലകളിലെ നിയമ ഭേദഗതിക്കുള്ള കരട് ബിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി വരികയാണ്.

സർവകലാശാലകളിൽ പരീക്ഷ ഫലത്തിനായി മാസങ്ങൾ കാത്തിരിക്കുന്ന പതിവ് രീതി മാറ്റാനാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പരീക്ഷ നടന്നാൽ 30 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കണം. ഫലം വന്നാൽ 30 ദിവസത്തിനകം വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകണം. സമയക്രമം പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 10 സർവകലാശാലകളിലെ നിയമം ഈ രൂപത്തിൽ ഭേദഗതി ചെയ്യാനാണ് തീരുമാനം. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.

ഡിഗ്രി അംഗീകരിക്കാനുള്ള അധികാരം എല്ലാ യൂണിവേഴിസിറ്റികളിലും സിൻഡിക്കേറ്റിന് നൽകും. അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാൻ അക്കാദമിക് കൗൺസിലിൻറെ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കാനും മാസത്തിൽ രണ്ട് തവണയെങ്കിലും യോഗം ചേരാനും ബില്ലിൽ നിർദേശമുണ്ട്. ശ്യാം മേനോൻ കമ്മീഷൻ, സർവ്വകലാശാല നിയമ പരിഷ്കാര കമ്മീഷൻ, പരീക്ഷ പരിഷ്കരണ കമ്മീഷൻ റിപ്പോർട്ടുകളിലെ ശുപാർശയാണ് ബില്ലിലൂടെ നടപ്പാക്കുന്നത്.

മുഖ്യമന്ത്രിയും മന്ത്രിമാരും തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു; രൂക്ഷവിമർശനവുമായി ദീപിക മുഖപ്രസംഗം

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് വൈകാതെ അനുമതി നൽകും. ഒപ്പം നാല് വർഷ ബിരുദ കോഴ്സുകൾ വ്യാപിപ്പിക്കുന്നതിൻറെ കൂടി പശ്ചാത്തലത്തിലാണ് അടിമുടി നവീകരണത്തിനുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ തയ്യാറെടുപ്പ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us