തിരുവനന്തപുരം: മതമേലധ്യക്ഷന്മാർക്ക് കാര്യങ്ങൾ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും അതിൽ മോശം കമന്റ് ശരിയല്ലെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മന്ത്രി സജി ചെറിയാന്റെ കേക്കും വീഞ്ഞും പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും സ്വീകാര്യമായ തീരുമാനം അയോധ്യയിൽ കോൺഗ്രസ് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ മുരളീധരൻ തങ്ങളെല്ലാം പറഞ്ഞ കാര്യങ്ങൾ ദീപാ ദാസ് മുൻഷി ഉൾക്കൊണ്ടുവെന്നും വ്യക്തമാക്കി.
രണ്ടാഴ്ച ഒരാളെ കണ്ടില്ലെങ്കിൽ അയാൾ ജീവിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിക്കുന്നത് സ്വാഭാവികമാണെന്ന് വിഎം സുധീരൻ പാർട്ടി വിട്ടുവെന്ന സുധാകരന്റെ പരാമർശത്തിൽ കെ മുരളീധരൻ പ്രതികരിച്ചു. 'സുധീരൻ തിരികെ വന്നത് നല്ല കാര്യമാണ്. തുടർന്നും ഉണ്ടാകണം. രണ്ട് വർഷം സുധീരന് പാർട്ടി വേദികൾ ഉപയോഗിക്കാമായിരുന്നു', അദ്ദേഹം പറഞ്ഞു.
ബിജെപിയെ വേദനിപ്പിക്കരുതെന്ന നിർബന്ധം കോൺഗ്രസിന് ഉണ്ടാകുന്നത് എന്തിനാണ്?: മുഖ്യമന്ത്രികെപിസിസി അധ്യക്ഷൻ കെ സുധാകരനും എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിക്കുമെതിരെ കോൺഗ്രസ് നേതാവ് വി എം സുധീരൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പാർട്ടി വിട്ടെന്നു താൻ ഒരിടത്തും പറഞ്ഞിട്ടില്ല. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. അദ്ദേഹം പറയുന്ന പല കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിനു തന്നെ കൃത്യമായി മനസ്സിലാക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. അതിനാൽ പലതും തിരുത്തേണ്ടി വരുന്നു. ഇക്കാര്യത്തിലും സുധാകരന് തിരുത്തേണ്ടിവരുമെന്ന് സുധീരൻ പറഞ്ഞു.