'കരിങ്കൊടി പ്രതിഷേധത്തിന് ആരും എതിരല്ല; നടക്കുന്നത് ചാടി വീണുള്ള ചാവേർ സമരം'; മുഹമ്മദ് റിയാസ്

അയോധ്യ വിഷയത്തിൽ കോൺഗ്രസിന് നിലപാട് ഇല്ല

dot image

കൊച്ചി: കരിങ്കൊടി പ്രതിഷേധത്തിന് ആരും എതിരല്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചീമുട്ടയേറും ഷൂസേറും തുടക്കം മുതലേയുണ്ടെന്നും ചാടിവീണുള്ള ചാവേര് സമരമാണ് നടക്കുന്നതെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. അതിനെതിരെ കോണ്ഗ്രസിനുള്ളില് തന്നെ എതിര്പ്പുണ്ട്. ചാവേര് സമരത്തിന് നേതൃത്വം നല്കുന്ന നേതാക്കള് ഒറ്റപ്പെട്ടു. പ്രതിപക്ഷം സംഘടിപ്പിക്കുന്ന പരിപാടിയുടെ പേര് പോലും ആളുകൾക്ക് അറിയില്ല. അതിൽ പതിനായിരങ്ങളെ പങ്കെടുപ്പിച്ചാണ് പ്രതിപക്ഷം ഉശിര് കാണിക്കേണ്ടതെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.

അയോധ്യ വിഷയത്തിൽ കോൺഗ്രസിന് നിലപാട് ഇല്ലെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. പ്രതിപക്ഷം തുടക്കം മുതൽ എതിർത്തതിനാൽ നവകേരള സദസിൽ ആളുകൾ കൂട്ടത്തോടെ പങ്കെടുത്തു. ഉത്സവ പറമ്പിൽ തല്ല് ഉണ്ടാക്കാനാണ് അവർ ശ്രമിച്ചത്. എന്നാൽ തിരിച്ചാണ് സംഭവിച്ചത്. വ്യജ ഐഡി കാർഡ് വിഷയം അടക്കം ചർച്ച ആകാതിരിക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്നും റിയാസ് കുറ്റപ്പെടുത്തി. വി എം സുധീരൻ ഉയർത്തിയ പ്രശ്നത്തെ കുറിച്ച് മിണ്ടുന്നില്ലെന്നും റിയാസ് ചൂണ്ടിക്കാണിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us