'സംസ്കാരമില്ലാത്തയാളാണ് സാംസ്കാരിക മന്ത്രിയെന്ന് തെളിയിച്ചു'; സജി ചെറിയാനെതിരെ വി മുരളീധരന്

'കൂടുതല് ഗുണ്ടായിസം കാണിക്കുന്നവരെയും അസഭ്യം പറയുന്നവരെയുമാണ് മന്ത്രിസഭയില് അംഗമാക്കിയിട്ടുള്ളത്'

dot image

കൊച്ചി: മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമര്ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്. സംസ്കാരമില്ലാത്തയാളാണ് സാംസ്കാരിക മന്ത്രി എന്ന് സ്വയം തെളിയിച്ചുവെന്ന് മുരളീധരന് പറഞ്ഞു. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില് പങ്കെടുത്ത ക്രൈസ്തവ സഭാ പ്രതിനിധികള്ക്കെതിരെ സജി ചെറിയാന് നടത്തിയ പരാമര്ശത്തിന് പിന്നാലെയാണ് വി മുരളീധരന്റെ വിമര്ശനം.

ഇതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ രൂക്ഷവിമര്ശനവുമായി വി മുരളീധരന് രംഗത്തെത്തിയത്. സംസ്കാരമില്ലാത്തയാളെ മന്ത്രിസഭയില് വച്ചിരിക്കുന്നത് സര്ക്കാരിന്റെ പൊതുനയത്തിന്റെ ഭാഗമാണ്. കൂടുതല് ഗുണ്ടായിസം കാണിക്കുന്നവരെയും അസഭ്യം പറയുന്നവരെയുമാണ് മന്ത്രിസഭയില് അംഗമാക്കിയിട്ടുള്ളത്. അങ്ങനെയുള്ളയാളുകള് തങ്ങളുടെ മന്ത്രിയായി തുടരുന്നത് ഭൂഷണമാണോയെന്ന് കേരളത്തിലെ ജനങ്ങള് തീരുമാനിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

മുഖ്യമന്ത്രിയും മന്ത്രിമാരും തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു; രൂക്ഷവിമർശനവുമായി ദീപിക മുഖപ്രസംഗം

സജി ചെറിയാന് വിഷയത്തില് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്ശനവുമായി ദീപിക ദിനപത്രം മുഖപ്രസംഗമെഴുതിയിരുന്നു. ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ ആക്ഷേപിക്കാന് എന്തും വിളിച്ചുപറയുന്ന മന്ത്രിമാര് അടക്കമുള്ള ഇടതുനേതാക്കളും മുഖ്യമന്ത്രിയടക്കം അവര്ക്ക് ഒത്താശ ചെയ്യുന്നവരും തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നതെന്ന് മുഖപ്രസംഗം മുന്നറിയിപ്പ് നല്കുന്നു. മന്ത്രി സജി ചെറിയാനും കെ ടി ജലീല് എംഎല്എയും ക്രൈസ്തവ സഭയ്ക്കും ബിഷപ്പുമാര്ക്കുമെതിരെ നടത്തിയ പ്രതികരണങ്ങള് ജീര്ണ്ണതയുടെ സംസ്കാരം പേറുന്നവര്ക്കു ഭൂഷണമായിരിക്കാം. എന്നാല് അവര് ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമയ്ക്ക് ചേര്ന്നതല്ലെന്നും മുഖ്യപ്രസംഗം ഓര്മ്മിപ്പിക്കുന്നു. രാഷ്ട്രീയക്കളികളില് എന്തിന് ബിഷപ്പുമാരെ അവഹേളിക്കണം എന്ന തലക്കെട്ടിലാണ് മുഖ്യപ്രസംഗം തയ്യാറാക്കിയിരിക്കുന്നത്.

ബിജെപി വിരുന്നിന് വിളിച്ചപ്പോള് ചില ബിഷപ്പുമാര്ക്ക് രോമാഞ്ചം ഉണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള് മണിപ്പൂര് വിഷയം മറന്നുവെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ പരാമര്ശം. ആലപ്പുഴ പുന്നപ്രയിലെ സിപിഐഎം ലോക്കല് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സജി ചെറിയാന്റെ പ്രതികരണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us