Reporter Big Break:'ഇങ്ങനെയൊരു റോഡ് ഇവിടെയില്ല'; അനധികൃതമായി നിർമിച്ച റോഡ് പൊളിച്ച് നീക്കാതെ ജിസിഡിഎ

സ്റ്റേഡിയത്തിൽ നിന്ന് അനധികൃതമായി അഞ്ച് മീറ്ററുള്ള റോഡിൻ്റെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് വർഷം ഒന്ന് കഴിഞ്ഞിട്ടും ജിസിഡിഎയ്ക്ക് അനക്കമില്ല.

dot image

കൊച്ചി: കൊച്ചിയിൽ കോർപറേഷൻ പൊളിച്ച് നീക്കാൻ ഉത്തരവിട്ട റീഗൽ ഫ്ലാറ്റ് നിൽക്കുന്ന ഭൂമിയിലേക്ക് അനധികൃതമായി നിർമിച്ച റോഡ് പൊളിച്ച് നീക്കാതെ ജിസിഡിഎ. ഇല്ലാത്ത റോഡ് ഉണ്ടെന്ന് കാണിച്ചാണ് നിർമാണം നടത്തിയതെന്ന് കോർപറേഷൻ കണ്ടെത്തിയിട്ടും റോഡ് പൊളിക്കാനുള്ള നടപടി ജിസിഡിഎ സ്വീകരിക്കുന്നില്ല. സ്റ്റേഡിയത്തിൽ നിന്ന് അനധികൃതമായി അഞ്ച് മീറ്ററുള്ള റോഡിൻ്റെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് വർഷം ഒന്ന് കഴിഞ്ഞിട്ടും ജിസിഡിഎയ്ക്ക് അനക്കമില്ല.

ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൻ്റെ തൊട്ടുമുന്നിലാണ് ജിസിഡിഎയുടെ ഒത്താശയിൽ ഫ്ലാറ്റ് നിർമാതാക്കളുടെ നേതൃത്വത്തിലുള്ള ഈ കയ്യേറ്റം. ഇങ്ങനെയൊരു റോഡ് അനധികൃതമായി കയ്യേറി നിർമിച്ചതാണെന്ന് രേഖകളിൽ വ്യക്തമാണ്. അനധികൃത റോഡ് പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനും സ്ഥലമുടമയുമായ അഡ്വ. മുജീബ് ജിസിഡിഎയിൽ അപേക്ഷ സമർപ്പിക്കുകയായിരുന്നു. റോഡിൻ്റെ അവകാശം തെളിയുന്ന ആധാരം 10 ദിവസത്തിനകം ഹാജരാക്കണമെന്നാവശ്യപ്പെട്ട് 2022 ഓഗസ്റ്റ് 26 ന് ജിസിഡിഎ റീഗൽ ഫ്ലാറ്റിന് കത്ത് നൽകി. എന്നാൽ വർഷം ഒന്ന് കഴിഞ്ഞിട്ടും രേഖകൾ ഹാജരാക്കാൻ ഫ്ലാറ്റുടമകൾക്ക് കഴിഞ്ഞിട്ടില്ല. അതോടെ റോഡ് അനധികൃതമാണെന്ന് ജിസിഡിഎ മനസ്സിലാക്കി നടപടി എടുക്കേണ്ടതാണ്. റോഡ് പൊളിച്ച് നീക്കാൻ നടപടി എടുക്കാതെ ഫയൽ പൂഴ്ത്തുകയാണ് ജിസിഡിഎ ചെയ്തത്.

പ്രധാനമന്ത്രി ഇന്ന് തൃശൂരിൽ; റോഡ് ഷോ, മഹിളാ സമ്മേളനം പ്രധാന അജണ്ട, സാമുദായിക നേതാക്കളെ കണ്ടേക്കും

കെട്ടിടം അനധികൃതമാണെന്നും ഇല്ലാത്ത വഴിയാണ് കാണിച്ചതെന്നും കാണിച്ച് പരാതിക്കാരനായ അഡ്വ. മുജീബ് കോർപറേഷന് കൊടുത്ത പരാതിയിലാണ് പൊളിച്ച് നീക്കാൻ ഉത്തരവിട്ടത്. നിയമലംഘനത്തിൽ പരാതി ആയപ്പോൾ കൊച്ചി കോർപറേഷൻ നടപടി എടുത്തു. എന്നാൽ കോടികൾ വിലവരുന്ന ജിസിഡിഎയുടെ ഭൂമി കയ്യേറി റോഡ് നിർമിച്ചതും നോക്കി മിണ്ടാതെ ഇരിക്കുകയാണ് ജിസിഡിഎ ചെയ്യുന്നത്. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി എടുക്കുക എന്ന പ്രാഥമിക ചുമതല കൊച്ചി കോർപറേഷൻ നിർവഹിച്ചു. എന്നാൽ കണ്ണായ സ്ഥലത്ത് കയ്യേറി റോഡ് നിർമിച്ചിട്ടും ജിസിഡിഎ നടപടി എടുക്കാത്തതിന് പിന്നിലുള്ള നീക്കം ദുരൂഹമാണ്.

dot image
To advertise here,contact us
dot image