കണ്ണൂര്: കണ്ണൂരില് എസ് ഐയോട് കയര്ത്ത് എംഎല്എ. കണ്ണൂര് ടൗണ് എസ് ഐയോട് എം വിജിന് എംഎല്എയാണ് കയര്ത്തത്. സിവില് സ്റ്റേഷനില് നഴ്സുമാരുടെ സംഘടനയുടെ സമരത്തിനിടെയാണ് സംഭവമുണ്ടായത്. സിവില് സ്റ്റേഷന് വളപ്പില് സമരം ചെയ്തവര്ക്കെതിരെ കേസ് എടുക്കുമെന്ന് എസ് ഐ പറഞ്ഞതിലാണ് വാക്കേറ്റമുണ്ടായത്. പിണറായി വിജയന്റെ പൊലീസിന് നാണക്കേട് ഉണ്ടാക്കരുതെന്നും എംഎല്എ എസ് ഐയോട് പറഞ്ഞു.