മുതലപ്പൊഴിയിലെ ഡ്രഡ്ജിങ് വൈകുന്നു; അദാനി ഗ്രൂപ്പിന് ഫിഷറീസ് മന്ത്രിയുടെ അന്ത്യശാസനം

കഴിഞ്ഞ വർഷം ജൂലൈ 31ന് ചേർന്ന മന്ത്രിതല യോഗത്തിലാണ് മുതലപ്പൊഴിയിൽ ഡ്രഡ്ജിങ് നടത്താൻ അദാനി ഗ്രൂപ്പിനോട് നിർദേശിച്ചത്. അഞ്ച് മാസം പിന്നിടുമ്പോഴും പ്രവർത്തനം പൂർത്തിയാകാത്തതിൽ മന്ത്രി സജി ചെറിയാൻ അതൃപ്തി അറിയിച്ചു.

dot image

തിരുവനന്തപുരം: മുതലപ്പൊഴിയിലെ ഡ്രഡ്ജിങ് വൈകുന്നതിൽ അദാനി ഗ്രൂപ്പിന് ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ അന്ത്യശാസനം. മാർച്ച് 31നകം ഡ്രഡ്ജിങ് പൂർത്തിയാക്കണമെന്ന് ഇന്നലെ ചേർന്ന അവലോകന യോഗത്തിൽ മന്ത്രി നിർദേശിച്ചു. അദാനി ഗ്രൂപ്പുമായുള്ള കരാർ അവസാനിക്കുന്ന ഏപ്രിൽ മാസത്തിൽ പൊളിച്ച പുലിമുട്ട് പുനർനിർമ്മിക്കാനും ധാരണയായി.

കഴിഞ്ഞ വർഷം ജൂലൈ 31ന് ചേർന്ന മന്ത്രിതല യോഗത്തിലാണ് മുതലപ്പൊഴിയിൽ ഡ്രഡ്ജിങ് നടത്താൻ അദാനി ഗ്രൂപ്പിനോട് നിർദേശിച്ചത്. അഞ്ച് മാസം പിന്നിടുമ്പോഴും പ്രവർത്തനം പൂർത്തിയാകാത്തതിൽ മന്ത്രി സജി ചെറിയാൻ അതൃപ്തി അറിയിച്ചു. മാർച്ച് 31നകം അഞ്ച് മീറ്റർ ആഴത്തിൽ ഡ്രഡ്ജിങ് പൂർത്തിയാക്കണം. ഓരോ ആഴ്ചയും പ്രവർത്തന പുരോഗതി അറിയിക്കണമെന്നും മന്ത്രി അദാനി ഗ്രൂപ്പ് പ്രതിനിധികളെ അറിയിച്ചു. മുതലപ്പൊഴിയിലൂടെ വിഴിഞ്ഞം തുറമുഖത്തേക്ക് കല്ല് കൊണ്ടുപോകുന്നതിന് പ്രത്യുപകാരമായാണ്, പൊഴിയിലെ ഡ്രഡ്ജിങ് ജോലി അദാനി ഗ്രൂപ്പിനെ ഏല്പിച്ചത്. എന്നാൽ ഡ്രഡ്ജിങ് കാര്യക്ഷമമായിരുന്നില്ലെന്നാണ് ഫിഷറീസ് വകുപ്പിന്റെ വിമർശനം.

24 മണിക്കൂറിനിടെ കേരളത്തില് 227 പേര്ക്ക് കൊവിഡ്; ഒരു മരണം

കല്ല് നീക്കുന്നതിനുള്ള കരാർ ഏപ്രിലിൽ അവസാനിക്കും. കരാർ പുനഃസ്ഥാപിക്കേണ്ട എന്നാണ് സർക്കാർ തലത്തിലെ ധാരണ. കല്ല് കൊണ്ടുപോകാനായി പൊളിച്ച പുലിമുട്ട് പുനർനിർമ്മിക്കണമെന്ന് പൊഴിയിലെ പ്രശ്നങ്ങൾ പഠിച്ച സിഡബ്ല്യുപിആർഎസും നിർദേശിച്ചിരുന്നു. തുറമുഖ നിർമാണം പൂർത്തിയാകുന്നതിനാൽ കരാർ നീട്ടാൻ അദാനി ഗ്രൂപ്പിനും താല്പര്യം ഇല്ല. കരാർ അവസാനിക്കുന്നതിന് പിന്നാലെ പുലിമുട്ട് പൂർവസ്ഥിതിയിൽ ആക്കുമെന്നും അദാനി ഗ്രൂപ്പ് അധികൃതർ അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us