സ്മാർട്ട് സിറ്റി വികസനം ഇഴയുമ്പോൾ; മുഖ്യമന്ത്രിക്ക് നിവേദനവുമായി കാക്കനാട് ഇൻഫോപാർക്കിലെ ടെക്കീസ്

65,000ത്തിലധികം ഉദ്യോഗാർത്ഥികളാണ് ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്നത്. എന്നാൽ അടിസ്ഥാന സൗകര്യമില്ല

dot image

കൊച്ചി: കാക്കനാട് ഇൻഫോപാർക്കിൻ്റെ വികസനം വേഗത്തിലാക്കണമെന്ന ആവശ്യവുമായി ഐ ടി മേഖലയിലെ കൂട്ടായ്മയായ പ്രോഗ്രസീവ് ടെക്കീസ്. ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്നതും വ്യവസായ പ്രാധാന്യമുള്ളതുമായ കേരളത്തിലെ പ്രധാന ഐ ടി ഹബ്ബ് ആണ് കാക്കനാട് ഇൻഫോപാർക്ക് എന്നാൽ ഇവിടെ വികസനം ഇഴയുകയാണെന്നാണ് പ്രോഗ്രസീവ് ടെക്കീസിന്റെ പരാതി. ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ ആവശ്യം പറഞ്ഞ് പ്രോഗ്രസീവ് ടെക്കീസ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.

65,000ത്തിലധികം ഉദ്യോഗാർത്ഥികളാണ് ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്നത്. എന്നാൽ അടിസ്ഥാന സൗകര്യമില്ല. രാത്രി 7 മണിക്ക് ശേഷം ഇൻഫോപാർക്കിൽ നിന്ന് പുറത്ത് കടക്കാൻ ബസ് സൗകര്യം വേണം, കൊച്ചി മെട്രോയും വാട്ടർ മെട്രോയും അടങ്ങുന്ന മൊബിലിറ്റി ഹബ് ഉണ്ടാകണം എന്നിങ്ങനെയുള്ള പ്രധാന ആവശ്യങ്ങൾ കത്തിൽ പറയുന്നു.

ഇൻഫോപാർക്കിൽ സ്ത്രീ പ്രാതിനിധ്യം കൂടുതലാണ്. ജോലി കഴിഞ്ഞ് രാത്രിയിൽ സ്ഥാപനത്തിന് പുറത്തിറങ്ങുന്ന സ്ത്രീകൾ സുരക്ഷിതരല്ല. ഇൻഫോപാർക്കിന്റെ വഴികളിൽ സ്ട്രീറ്റ് ലൈറ്റുകൾ വേണമന്ന ആവശ്യവും പ്രോഗ്രസീവ് ടെക്കീസ് ഉന്നയിക്കുന്നുണ്ട്. 2012 ൽ 125 കമ്പനികൾ പ്രവർത്തിച്ചിരുന്ന ഇൻഫോപാർക്കിൽ ഇന്ന് 500 ലധികം കമ്പനികളാണുള്ളത്. വർഷങ്ങൾ കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യത്തിൽ വികസനമില്ലത്താത് ഉദ്യോഗസ്ഥരെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us