അഖിലേന്ത്യ ടൂറിസ്റ്റ് പെര്മിറ്റ് ചട്ടങ്ങള്; കെഎസ്ആര്ടിസി നല്കിയ ഹര്ജി ഇന്ന് പരിഗണിക്കും

റോബിന് ബസിന്റെ പെര്മിറ്റ് റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് ബസുടമ കെ കിഷോര് നല്കിയ ഹര്ജിയും പരിഗണനയ്ക്ക് വരും

dot image

കൊച്ചി: അഖിലേന്ത്യാ ടൂറിസ്റ്റ് പെര്മിറ്റ് ചട്ടങ്ങളുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്ജികള് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചട്ടങ്ങള് ചോദ്യം ചെയ്ത് കെഎസ്ആര്ടിസി നല്കിയ ഹര്ജിയാണ് ഇതിലൊന്ന്. കെഎസ്ആര്ടിസിയുടെ ഹര്ജിയില് കേന്ദ്ര ഗതാഗത മന്ത്രാലയവും സംസ്ഥാന മോട്ടോര് വാഹന വകുപ്പും നിലപാട് അറിയിച്ചേക്കും.

കേന്ദ്ര ചട്ടങ്ങള് മാതൃനിയമമായ മോട്ടോര് വാഹന നിയമത്തിന് വിരുദ്ധമാണെന്നാണ് കെഎസ്ആര്ടിസിയുടെ വാദം. ദേശസാത്കൃത റൂട്ടുകളില് കോണ്ട്രാക്ട് കാരേജുകള്ക്ക് അനുമതി നല്കിയ 2023 മെയ് മാസത്തിലെ കേന്ദ്ര ചട്ടങ്ങള് റദ്ദാക്കണമെന്നാണ് കെഎസ്ആര്ടിസിയുടെ ആവശ്യം.

താനൂർ കസ്റ്റഡിക്കൊലപാതകം; ഫോറൻസിക് സംഘം താമിർ ജിഫ്രി താമസിച്ച വാടക മുറിയിലെത്തി പരിശോധന നടത്തും

റോബിന് ബസിന്റെ പെര്മിറ്റ് റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് ബസുടമ കെ കിഷോര് നല്കിയ ഹര്ജിയും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും. കെ കിഷോറിന്റെ ഉപഹര്ജിയില് സംസ്ഥാന ഗതാഗത കമ്മീഷണര് ഇന്ന് മറുപടി സത്യവാങ്മൂലം നല്കിയേക്കും. ജസ്റ്റിസ് എന് നഗരേഷ് അധ്യക്ഷനായ സിംഗിള് ബെഞ്ചാണ് ഒരുകൂട്ടം ഹര്ജികള് പരിഗണിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us