ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെ ചുമതലകളില് നിന്ന് മാറ്റി ഓര്ത്തഡോക്സ് സഭ

കമ്മിഷന് രണ്ടാഴ്ചക്കുള്ളില് റിപ്പോര്ട്ട് സമര്പ്പിക്കണമെന്നാണ് നിര്ദേശം

dot image

കോട്ടയം: ബിജെപിയില് അംഗത്വമെടുത്ത നിലയ്ക്കല് ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യനെതിരെ നടപടിയുമായി ഓര്ത്തഡോക്സ് സഭ. നിലയ്ക്കല് ഭദ്രാസനം സെക്രട്ടറി സ്ഥാനമുള്പ്പെടെ എല്ലാ സ്ഥാനങ്ങളില് നിന്നും ഫാ. ഷൈജു കുര്യനെ മാറ്റി.

ഫാ. ഷൈജു കുര്യന് ബിജെപിയില് ചേര്ന്നതിനെതിരെ നിരവധി പരാതികളാണ് സഭയ്ക്ക് ലഭിച്ചത്. സഭയ്ക്കുള്ളില് നിന്നും പുറത്തുനിന്നും പരാതികളുണ്ടായിരുന്നു. ഈ പരാതികളില് അന്വേഷണം നടത്താന് ഭദ്രാസന കൗണ്സില് തീരുമാനിച്ചിട്ടുണ്ട്. അതിനായി അന്വേഷണ കമ്മിഷനെ നിയോഗിക്കും.

കമ്മിഷന് രണ്ടാഴ്ചക്കുള്ളില് റിപ്പോര്ട്ട് സമര്പ്പിക്കണമെന്നാണ് നിര്ദേശം. അന്വേഷണത്തിന് മുന്നോടിയാണ് ചുമതലകളില് നിന്നും മാറ്റിയിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us