തിരുവനന്തപുരം: ബോർഡ് കോർപ്പറേഷന് സ്ഥാനങ്ങളിലേക്ക് നാണു വിഭാഗം നേതാക്കളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിന് വീണ്ടും സി കെ നാണുവിന്റെ കത്ത്. മാത്യു ടി തോമസിന്റെയും കെ കൃഷ്ണന്കുട്ടിയുടെയും കൂടെയുള്ളവരെ മാറ്റണമെന്ന് കത്തിലൂടെ ആവശ്യപ്പെടുന്നു. മുന്നണി നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നത് മാത്യു ടി തോമസിനും, കെ കൃഷ്ണന്കുട്ടിക്കും നിർണായകമാണ്.
തങ്ങളാണ് യഥാർത്ഥ ജെഡിഎസ് എന്ന് കാട്ടിയും എല്ഡിഎഫ് നേതൃത്വത്തിന് സികെ നാണു നേരത്തെ കത്ത് നല്കിയിരുന്നു. ഇത് മുന്നണി നേതൃത്വം ഇതുവരെ പരിഗണിച്ചിട്ടില്ല. ഇതിനിടയിലാണ് മറ്റൊരു കത്ത് കൂടി നല്കിയത്. ജെഡിഎസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാത്യു ടി തോമസിനെ നീക്കം ചെയ്തതായി സി കെ നാണു പ്രഖ്യാപിക്കുകയും ചെയ്തു.
ജെഡിഎസ് തർക്കം തീരുന്നില്ല; അധ്യക്ഷ സ്ഥാനത്തുനിന്ന് മാത്യു ടി തോമസിനെ നീക്കിയെന്ന് സി കെ നാണുസി കെ നാണുവിൻെറ നേതൃത്വത്തിൽ നിലവിൽ വന്ന സംവിധാനത്തോടും സഹകരിക്കില്ലെന്ന് മാത്യു ടി തോമസും അറിയിച്ചിരുന്നു. സ്വതന്ത്ര ഘടകമായി പ്രവർത്തിക്കുമെന്ന് ആവർത്തിക്കുമ്പോഴും നിലവിലുളള ചിഹ്നത്തിൻെറയും, കൊടിയുടെയും കാര്യത്തിൽ തീരുമാനമായിട്ടില്ല. എന്നാൽ ചിഹ്നവും കൊടിയും പിന്നീട് തീരുമാനിക്കുമെന്നും മാത്യു ടി തോമസ് വ്യക്തമാക്കി.
2006ൽ ഇതേ സാഹചര്യമുണ്ടായിരുന്നപ്പോൾ ചിഹ്നത്തിലും കൊടിയിലും മാറ്റമില്ലാതെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ചരിത്രം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര നേതൃത്വവുമായുളള എല്ലാ ബന്ധവും അവസാനിപ്പിച്ച് സ്വതന്ത്രമായി പ്രവർത്തിക്കാനാണ് ജനതാദൾ എസ് - കേരള ഘടകത്തിന്റെ തീരുമാനം.