
തിരുവനന്തപുരം: വ്യാജ നിയമ ബിരുദ സര്ട്ടിഫിക്കറ്റ് സമര്പ്പിച്ച അഭിഭാഷകനായ തിരുവനന്തപുരം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. ഹൈക്കോടതി അഭിഭാഷകനായ മനു ജി രാജനെതിരെ കണ്ന്റോണ്മെന്റ് പൊലിസാണ് കേസ് എടുത്തത്. ബിഹാറിലെ മഗഡ് സര്വകലാശാലയുടെ വ്യാജ സര്ട്ടിഫിക്കറ്റാണ് മനു ബാര് കൗണ്സില് ഹാജരാക്കിയത്.
2013 ലാണ് വ്യാജ നിയമ ബിരുദ സര്ട്ടിഫിക്കറ്റ് ഹാജരാക്കി മനു ജി രാജന് അഭിഭാഷകനായത്. 10 വര്ഷമായി കേരളാ ഹൈക്കോടതിയില് പ്രാക്ടീസ് ചെയ്യുന്നു. മനു ബാര് കൗണ്സില് ഹാജരാക്കിയത് ബിഹാറിലെ മഗഡ് സര്വ്വകലാശാലയുടെ നിയമ ബിരുദ സര്ട്ടിഫിക്കറ്റാണ്. പരിശോധനയില് ഈ സര്ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തി. പിന്നാലെയാണ് കണ്ന്റോണ്മെന്റ് പൊലീസ് കേസെടുത്തത്.
വണ്ടിപ്പെരിയാര് പെണ്കുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റുമഗഡ് സര്വ്വകലാശാലയുടെ ബിരുദ സര്ട്ടിഫിക്കറ്റും മനു ബാര് കൗണ്സിലില് സമര്പ്പിച്ചിരുന്നു. അത് വ്യാജമാണോ എന്ന് പൊലീസ് പരിശോധിക്കും. കണ്ന്റോണ്മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. കേരള സര്വകലാശാലാ സെനറ്റ് അംഗമായിരുന്ന മനു, കെഎസ്യു സംസ്ഥാന നിര്വാഹക സമിതി അംഗമായും പ്രവര്ത്തിച്ചിരുന്നു.