വണ്ടിപ്പെരിയാര് പെണ്കുട്ടിയുടെ അച്ഛനും മുത്തച്ഛനും കുത്തേറ്റ സംഭവം; 'അച്ഛൻ്റെ പരിക്ക് ഗൗരവമുള്ളത്'

ഇരുവരേയും സ്കാനിംഗിന് വിധേയമാക്കി

dot image

ഇടുക്കി: വണ്ടിപ്പെരിയാറില് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്കുട്ടിയുടെ അച്ഛനും മുത്തച്ഛനും കുത്തേറ്റ സംഭവത്തിൽ അച്ഛൻ്റെ പരിക്ക് ഗൗരവമുള്ളതെന്ന് അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മാലതി. അച്ഛന്റെ കാലിനും തലയ്ക്കും പരിക്കുണ്ട്. മുത്തച്ഛൻ്റെ കൈകൾക്കാണ് പരിക്കേറ്റത്. അച്ഛന്റെ വലതുകാലിൽ നിന്ന് രക്തസ്രാവമുണ്ടെന്നും മുത്തച്ഛൻ്റെ കൈകൾക്കാണ് പരിക്കേറ്റതെന്നും മാലതി പറഞ്ഞു. തലയ്ക്കും അടിയേറ്റിട്ടുണ്ട്. ഇരുവരേയും സ്കാനിംഗിന് വിധേയമാക്കി.

വണ്ടിപ്പെരിയാര് ടൗണില്വച്ചാണ് ഇരുവർക്കും കുത്തേറ്റത്. കേസില് കുറ്റവിമുക്തനാക്കപ്പെട്ട അര്ജ്ജുന്റെ പിതൃസഹോദരനായ പാല്രാജാണ് കുത്തിയത്. പാല്രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ജനുവരി 9ന് ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ; രാജഭവൻ മാർച്ചിൻ്റെ ദിവസം ഗവർണർ ഇടുക്കിയിൽ എത്തും

2021 ന് ജൂൺ 30-നാണ് ആറുവയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് അർജുൻ സുന്ദറിനെ അറസ്റ്റ് ചെയ്തത്. എന്നാൽ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതി ഇയാളെ കുറ്റവിമുക്തനാക്കി. പ്രതിക്കെതിരെ ഹാജരാക്കിയ തെളിവുകൾ പ്രോസിക്യൂഷന് കോടതിയിൽ തെളിയിക്കാൻ സാധിക്കാത്തതിനെ തുടർന്നായിരുന്നു വിചാരണ കോടതി പ്രതിയെ വെറുതെ വിട്ടത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us