ഇടുക്കി: വണ്ടിപ്പെരിയാറില് പെണ്കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ച ആരോപിച്ച് പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. കെപിസിസിയുടെ നേതൃത്വത്തിൽ ഇന്ന് മഹിളാ പ്രവർത്തകരെ പങ്കെടുപ്പിച്ച് വണ്ടിപ്പെരിയാറ്റിൽ വനിത മാർച്ച് സംഘടിപ്പിക്കും. മാർച്ചിന് ശേഷം നടത്തുന്ന പൊതുസമ്മേളനം കെ സി വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്യും.
കേസിൽ കുറ്റവിമുക്തനാക്കിയ അർജുന്റെ പിതൃസഹോദരൻ പെൺകുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും ആക്രമിച്ച സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. കുടുംബത്തിന് സുരക്ഷ ഒരുക്കുവാൻ പൊലീസ് ഇടപെട്ടില്ലെന്ന് ആരോപിച്ച ഡീന് കുര്യാക്കോസ് എംപി അടക്കമുള്ളവർ പീരുമേട് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. പെണ്കുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും ശനിയാഴ്ചയാണ് അർജുന്റെ പിതൃസഹോദരൻ കുത്തിപരിക്കേല്പ്പിച്ചത്.
ഇന്നലെ രാത്രി വൈകി നടന്ന ഉപരോധ സമരം കുടുംബത്തിന് ആവശ്യമായ സുരക്ഷ ഒരുക്കുമെന്ന ഇടുക്കി എസ്പിയുടെ ഉറപ്പിനെ തുടർന്നാണ് അവസാനിപ്പിച്ചത്. വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി സംസ്ഥാന വ്യാപകമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നതിനാണ് നീക്കം.
എസ് ഐ ഷമീൽ അനാവശ്യമായി പ്രകോപനം സൃഷ്ടിച്ചു; എം വിജിൻ എംഎൽഎയുടെ പരാതിയിൽ അന്തിമ റിപ്പോർട്ട് ഇന്ന്സംഭവത്തിൽ കേരളത്തിന് തലകുനിക്കേണ്ട അവസ്ഥയാണെന്നും ഉന്നാവോ സംഭവം പോലെയാണ് വണ്ടിപ്പെരിയാറില് സംഭവിച്ചതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് പ്രതികരിച്ചിരുന്നു. കുടുംബത്തിന് നേരത്തെ തന്നെ ഭീഷണി ഉണ്ടായിരുന്നു. എന്നിട്ടും ഇരയുടെ കുടുംബത്തെ ആക്രമിച്ചിട്ട് പൊലീസ് നോക്കിനിന്നുവെന്നും ഉത്തര്പ്രദേശിലേത് പോലെയാണ് വണ്ടിപ്പെരിയാറില് നടന്നതെന്നുമായിരുന്നു വിഡി സതീശന്റെ പ്രതികരണം. പൊലീസ് വീഴ്ച അക്രമികള്ക്ക് സഹായമായന്നും അക്രമികള്ക്ക് സിപിഐഎം പിന്തുണയുണ്ടന്നും രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു.