'പ്രതിയെ സഹായിക്കേണ്ട ആവശ്യം പാർട്ടിക്കില്ല,കേസിൽ ഇടപെട്ടിട്ടില്ല'; സിപിഐഎം ഏരിയാ സെക്രട്ടറി

'ഡിവൈഎഫ്ഐയുടെ മെമ്പർഷിപ്പുള്ള ആയിരം പ്രവർത്തകരുണ്ട്. അവരാരും സജീവ പ്രവർത്തകരല്ല. അത്തരത്തിൽ കേവലം ഒരു മെമ്പർഷിപ്പെടുത്ത വ്യക്തിമാത്രമാണ് അർജുൻ'

dot image

ഇടുക്കി: വണ്ടിപ്പെരിയാർ കേസിൽ പ്രതിയെ സഹായിക്കേണ്ട ആവശ്യം പാർട്ടിക്കില്ലെന്ന് സിപിഐഎം പീരുമേട് ഏരിയാ സെക്രട്ടറി സാബു. കുത്തേറ്റ പെൺകുട്ടിയുടെ പിതാവിനെ പാർട്ടി ഓഫീസിൽ നിന്നാണ് ആശുപത്രിയിലെത്തിച്ചതെന്നും സാബു പറഞ്ഞു. പാൽരാജു ഓഫീസിൽ കയറി വന്നപ്പോൾ പ്രവർത്തകർ അയാളെ ഇറക്കി വിടുകയാണ് ചെയ്തത്. കുടുംബം ഈ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ അവരെ വീണ്ടും ഉപദ്രവിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സാബു പ്രതികരിച്ചു.

സംഭവം നടന്ന ശേഷം പീരുമേട് ഏരിയ കമ്മിറ്റി ഒഫീസിലേക്ക് കയറുകയായിരുന്ന പാൽരാജുവിനെ അപ്പോൾ തന്നെ അവിടെ ഉണ്ടായിരുന്ന പ്രവർത്തകർ ഇറക്കി വിടുകയായിരുന്നു. ശേഷം കുട്ടിയുടെ പിതാവ് കുത്ത് കൊണ്ട് കാലിൽ രക്തം വാർന്നുകൊണ്ട് വരികയും 20 മിനിറ്റോളം ഓഫീസിൽ ഇരിക്കുകയും ചെയ്തു. സിപിഐഎമ്മിന് പ്രതിയെയോ പ്രതിയുടെ കുടുംബത്തെയോ സംരക്ഷിക്കേണ്ട ആവശ്യമില്ല. പെൺകുട്ടിയുടെ പിതാവിനെ ഓഫീസിൽ നിന്നാണ് ആശുപത്രയിലേക്ക് പറഞ്ഞുവിടുന്നത്.

വണ്ടിപ്പെരിയാര് പെണ്കുട്ടിയുടെ അച്ഛനും മുത്തച്ഛനും കുത്തേറ്റ സംഭവം; പ്രതി റിമാൻഡിൽ

കുട്ടി മരിച്ച് കഴിഞ്ഞ് അത് സ്ഥിരീകരിക്കാതെ വന്നപ്പോൾ കുടുംബം പറഞ്ഞതനുസരിച്ചാണ് പോസ്റ്റ്മോര്ട്ടം വേണ്ടെന്ന് അന്ന് എംഎൽഎ പറഞ്ഞത്. കേസിന്റെ നാൾവഴികളിൽ സിപിഐഎമ്മിന്റെ നേതാക്കളോ ഇടതുപക്ഷത്തിന്റെ പ്രവർത്തകരോ ഒരിടപെടലും നടത്തിയിട്ടില്ല. അർജുൻ ഡിവൈഎഫ്ഐയുടെ പ്രവർത്തകനാണെന്നാണ് മറ്റൊരു ആരോപണം. ഡിവൈഎഫ്ഐയുടെ മെമ്പർഷിപ്പുള്ള ആയിരം പ്രവർത്തകരുണ്ട്. അവരാരും സജീവ പ്രവർത്തകരല്ല. അത്തരത്തിൽ കേവലം ഒരു മെമ്പർഷിപ്പെടുത്ത വ്യക്തിമാത്രമാണ് അർജുൻ. അർജുനെ സഹായിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒന്നിലും പാർട്ടിയോ ഇടതുപക്ഷ മുന്നണിയോ ഇടപെട്ടിട്ടില്ലെന്ന് വ്യക്തമാണ്.

പെൺകുട്ടിയുടെ കുടുംബത്തിന് നേരെയുണ്ടാകുന്ന ആക്രമണം തീർച്ഛായായും പരിശോധിക്കേണ്ട ഒന്നാണ്. വല്ലാത്ത സാഹചര്യത്തിലൂടെ കടന്നുപോകുന്ന ആ കുടുംബത്തിനെ ഇത്തരത്തിൽ മനപൂർവം ദ്രോഹിക്കുന്നുണ്ടെങ്കിൽ അത് നടപടിയെടുക്കേണ്ട സംഭവമാണ്. ആ നിലയ്ക്ക് സിപിഐഎം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഇക്കാര്യം ആവശ്യപ്പെടുന്നതാണ്. ഇനിയും ഇത്തരത്തിലൊരു സംഭവം ഉണ്ടാകാത്ത തരത്തിൽ ഇടപെടലുണ്ടാകണം. കേസിന്റെ വിധി ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല.

ഇത് പറയുമ്പോൾ തന്നെയാണ് കഴിഞ്ഞ രണ്ട്, മൂന്ന് ദിവസത്തിന് മുൻപ് പോക്സോ കോടതികളിൽ വക്കീലും ജഡ്ജിമാരും ഇടപെടുന്ന തരത്തിലുള്ള വാർത്ത ശ്രദ്ധയിൽപെട്ടത്. ഇതുപോലുള്ള ആനാവശ്യ ഇടപെടൽ പോക്സോ കോടതികളിൽ ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കണം. കുടുംബത്തിന് നേരെ ഇങ്ങനെയൊരു ഭീഷണിയുണ്ടെന്ന് പൊലീസിനോട് പറഞ്ഞിരുന്നെങ്കിൽ സംരക്ഷണം കൊടുക്കാൻ പൊലീസ് ബാധ്യസ്ഥരായിരുന്നു. അത് എന്ത് എന്ന് പാർട്ടിയുടെ ശ്രദ്ധയിൽ വന്നിട്ടില്ല. അങ്ങനെയുണ്ടെങ്കിൽ പാർട്ടി അതും പരിശോധിക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us