ഇടുക്കി: വണ്ടിപ്പെരിയാറിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ പിതാവിനെയും മുത്തച്ഛനെയും ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് പ്രതി പാൽരാജിന്റെ കുടുംബം. ആരോപണം അടിസ്ഥാന രഹിതമാണെന്ന് പാൽ രാജിന്റെ കുടുംബം പ്രതികരിച്ചു. ആക്രമണം കരുതി കൂട്ടിയല്ല, സ്വയം രക്ഷയ്ക്ക് വേണ്ടി ചെയ്തതാണ്. ഇരയുടെ കുടുംബം തങ്ങളെ തുടർച്ചയായി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതി പാൽരാജിന്റെ കയ്യിലുണ്ടായിരുന്നത് കത്തിയായിരുന്നില്ല. തയ്യൽ തൊഴിലുമായി ബന്ധപ്പെട്ട ഉപകരണമായിരുന്നുവെന്ന് കുടുംബം അറിയിച്ചു. സർക്കാർ സുരക്ഷയൊരുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
സംഭവത്തിൽ പ്രതി പാൽരാജിനെ റിമാൻഡ് ചെയ്തു. പാൽരാജാണ് പ്രകേപനം ഉണ്ടാക്കിയതെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ പിതാവിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയിരുന്നു ആക്രമണമെന്നും എഫ്ഐആറിൽ പറയുന്നു. പ്രതിക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വണ്ടിപ്പെരിയാറില് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്കുട്ടിയുടെ അച്ഛൻ്റെ പരിക്ക് ഗൗരവമുള്ളതാണ്. അച്ഛന്റെ കാലിനും തലയ്ക്കും പരിക്കുണ്ട്. മുത്തച്ഛൻ്റെ കൈകൾക്കാണ് പരിക്കേറ്റത്. അച്ഛന്റെ വലതുകാലിൽ നിന്ന് രക്തസ്രാവമുണ്ടായിരുന്നു മുത്തച്ഛൻ്റെ കൈകൾക്കാണ് പരിക്കേറ്റത്. തലയ്ക്കും അടിയേറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇരുവരേയും സ്കാനിംഗിന് വിധേയമാക്കി.
വണ്ടിപ്പെരിയാറില് കേസിൽ പൊലീസിനും പ്രോസിക്യൂഷനും വീഴ്ചയെന്ന് ആരോപണം; പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്2021ന് ജൂൺ 30-നാണ് ആറുവയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് അർജുൻ സുന്ദറിനെ അറസ്റ്റ് ചെയ്തത്. എന്നാൽ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതി ഇയാളെ കുറ്റവിമുക്തനാക്കി. പ്രതിക്കെതിരെ ഹാജരാക്കിയ തെളിവുകൾ പ്രോസിക്യൂഷന് കോടതിയിൽ തെളിയിക്കാൻ സാധിക്കാത്തതിനെ തുടർന്നായിരുന്നു വിചാരണ കോടതി പ്രതിയെ വെറുതെ വിട്ടത്.