വിവാഹം കഴിഞ്ഞ് 10 മാസമായിട്ടും ആല്ബവും വീഡിയോയും നല്കിയില്ല; 50,000 രൂപ പിഴ

1,10,000 രൂപക്ക് രണ്ടും തയ്യാറാക്കി നല്കാമെന്നായിരുന്നു കരാര്

dot image

മലപ്പുറം: വിവാഹ ആല്ബവും വീഡിയോയും നല്കിയില്ലെന്ന പരാതിയില് 50,000 രൂപ പിഴയിട്ട് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. തിരൂരങ്ങാടി കക്കാട് മലയില് വീട്ടില് ശ്രീകുമാറും അളകയും തമ്മിലുള്ള വിവാഹത്തിന്റെ ആല്ബവും വീഡിയോയും തയ്യാറാക്കുന്നതിന് പത്തനംതിട്ടയിലെ വെഡ് ടെയില്സ് വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയെ ഏല്പ്പിച്ചിരുന്നു. 1,10,000 രൂപക്ക് രണ്ടും തയ്യാറാക്കി നല്കാമെന്നായിരുന്നു കരാര്. അതുപ്രകാരം ഒരു ലക്ഷം രൂപ മുന്കൂറായി നല്കുകയും ചെയ്തു. എന്നാല് വിവാഹം കഴിഞ്ഞ് 10 മാസം പിന്നിട്ടിട്ടും ആല്ബവും വീഡിയോയും നല്കാത്തതിനെ തുടര്ന്നാണ് ഉപഭോക്തൃകമ്മീഷനെ സമീപിച്ചത്.

മാധ്യമ പ്രവര്ത്തകയെ അപമാനിച്ചെന്ന കേസ്; സുരേഷ് ഗോപിക്ക് മുന്കൂര് ജാമ്യം

ഒരു മാസത്തിനകം ആല്ബവും വീഡിയോയും പരാതിക്കാരന് നല്കണമെന്നും വീഴ്ച്ച വരുത്തിയതിന് 50,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 5,000 രൂപയും നല്കണമെന്നും ഉത്തരവിട്ടു. ആല്ബവും വീഡിയോയും നല്കാന് കഴിയാത്തപക്ഷം രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്കണം. കെ. മോഹന്ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്, സി വി മുഹമ്മദ് ഇസ്മായില് എന്നിവര് അംഗങ്ങളുമായ കമ്മീഷന്റേതാണ് വിധി. ഒരു മാസത്തിനകം വിധി നടപ്പിലാക്കാത്ത പക്ഷം വിധിപ്രകാരമുള്ള സംഖ്യക്ക് ഒമ്പത് ശതമാനം പലിശ നല്കണം എന്നും ഉത്തരവില് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us