ഇടുക്കി: മാങ്കുളത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തമ്മിലുണ്ടായ സംഘര്ഷത്തില് അറസ്റ്റ്. വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്ദ്ദിച്ചെന്ന കേസിലാണ് അറസ്റ്റ്. വേലിയംപാറ സ്വദേശി സരുണ് തങ്കപ്പനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പുലര്ച്ചെ രണ്ടുമണിക്കാണ് പൊലീസ് വീട്ടിലെത്തി സരുണിനെ കസ്റ്റഡിയിലെടുത്തത്. മറ്റ് രണ്ടുപേരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നാട്ടുകാര് തടഞ്ഞു. അറസ്റ്റില് പ്രതിഷേധിച്ച് ജനകീയ സമരസമിതി നേതാക്കള് മൂന്നാര് സ്റ്റേഷനിലേക്ക് പ്രതിഷേധം സംഘടിപ്പിക്കും.
മാനദണ്ഡപ്രകാരമുള്ള റോഡ് സൗകര്യമില്ല; റീഗൽ ഫ്ലാറ്റ് കെട്ടിട സമുച്ചയത്തിന് ഫയർ എൻഒസിയും ലഭിച്ചുകുട്ടമ്പുഴ ഫോറസ്റ്റ് റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം പെരുമ്പന്കുത്ത് വെള്ളച്ചാട്ടത്തിന് സമീപമുള്ള പവലിയനില് പ്രവേശിച്ചതാണ് തര്ക്കങ്ങളുടെ തുടക്കം. പവലിയന് സംബന്ധിച്ച് വനം വകുപ്പ് വസ്തുതാ വിരുദ്ധമായ കാര്യങ്ങള് മുമ്പോട്ട് വയ്ക്കുന്നുവെന്നാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ആക്ഷേപം. പവലിയനിലെ വനംവകുപ്പിന്റെ ഇടപെടലിനെ ചോദ്യം ചെയ്ത ഗ്രാമപഞ്ചായത്ത് പ്രതിനിധികളെ കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥര് മര്ദ്ദിച്ചതായി പരാതി ഉയര്ന്നിരുന്നു. പിന്നാലെ മാങ്കുളം ടൗണില് നാട്ടുകാരും ജനപ്രതിനിധികളും ചേര്ന്ന് വനംവകുപ്പുദ്യോഗസ്ഥരെ തടഞ്ഞത് പ്രദേശത്ത് സംഘര്ഷം സൃഷ്ടിക്കുന്ന സാഹചര്യം ഉണ്ടായി.
മാങ്കുളം പഞ്ചായത്തിന്റെ വികസന പദ്ധതികള് അടക്കം തടസ്സം നില്ക്കുകയും ജനങ്ങളെ കുടിയൊഴിപ്പിക്കുവാന് വനംവകുപ്പ് നീക്കം നടത്തുന്നുവെന്നും ആരോപിച്ച് കാലങ്ങളായി മാങ്കുളത്തെ ജനങ്ങള് വനം വകുപ്പിനെതിരെ പ്രതിഷേധത്തിലാണ്.