ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസ്: ഒന്നാം പ്രതി സവാദ് റിമാന്ഡില്

തിരിച്ചറിയൽ പരേഡിന് ശേഷം വൈകാതെ ഇയാളെ കസ്റ്റഡിയിൽ വാങ്ങും.

dot image

കൊച്ചി: അധ്യാപകന് ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിനെ റിമാൻഡ് ചെയ്തു. ഈ മാസം 24 വരെയാണ് റിമാൻഡ് ചെയ്തത്. കൈവെട്ട് കേസിൽ സവാദിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന് എൻഐഎ കോടതിയിൽ അറിയിച്ചു. സവാദിനെ ചോദ്യം ചെയ്ത് കേസിന് പിന്നിലുള്ള ഗൂഢാലോചന കണ്ടെത്തേണ്ടതുണ്ടെന്നും എൻഐഎ കോടതിയിൽ വ്യക്തമാക്കി. ഇത്രയും നാൾ ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ചത് ആരൊക്കെയെന്നും കണ്ടെത്തേണ്ടതുണ്ടെന്ന് എന്ഐഎ പറഞ്ഞു.

സവാദിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് മൊബൈൽ ഫോണുകളും ഒരു സിം കാർഡും പിടികൂടി. ഇയാളെ സംബന്ധിച്ച ചില വ്യക്തിവിവരങ്ങളും പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചു. തിരിച്ചറിയൽ പരേഡിന് ശേഷം വൈകാതെ ഇയാളെ കസ്റ്റഡിയിൽ വാങ്ങും. പിഎഫ്ഐ നേതാക്കളുടെ സഹായത്തോടെയാണ് സവാദ് 13 വർഷം ഒളിവിൽ കഴിഞ്ഞതെന്നും എൻഐഎ പറഞ്ഞു.മൈഗ്രെയിൻ പ്രശ്നങ്ങൾ ഉണ്ടെന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ സവാദ് പറഞ്ഞു.

കണ്ണൂർ മട്ടന്നൂര് പരിയാരം ബേരത്ത് വെച്ചാണ് എന്ഐഎ സംഘം സവാദിനെ പിടികൂടിയത്. തൊടുപുഴ ന്യൂമാന് കോളെജിലെ അധ്യാപകനായിരുന്ന പ്രൊഫസര് ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ മുഖ്യപ്രതിയാണ് സവാദ്. സവാദിനെ കണ്ടെത്താന് സഹായിക്കുന്നവര്ക്ക് നേരത്തെ എന്ഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കേസില് കഴിഞ്ഞ വര്ഷം ജൂലൈ 13 നാണ് കോടതി പ്രതികളുടെ ശിക്ഷ വിധിച്ചത്. കേസില് കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളില് മൂന്ന് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്.

രണ്ട്, മൂന്ന്, അഞ്ച് പ്രതികള്ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി സജലിന് ജീവപര്യന്തവും 50,000 രൂപ പിഴയും, നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തവും 5000 രൂപ രൂപ പിഴയുമാണ് വിധിച്ചത്. മറ്റ് പ്രതികളായ നൗഷാദ്, മൊയ്തീന് കുഞ്ഞ്, അയൂബ് എന്നിവര്ക്ക് മൂന്ന് വര്ഷം തടവ് ശിക്ഷ. ശിക്ഷാ വിധികള് ഒരുമിച്ച് അനുഭവിച്ചാല് മതിയാവും. ടി ജെ ജോസഫിന് എല്ലാ പ്രതികളും ചേര്ന്ന് നാല് ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിര്ദേശിച്ചിരുന്നു.

ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസ്; ഒന്നാം പ്രതി 13 വർഷത്തിന് ശേഷം പിടിയില്
dot image
To advertise here,contact us
dot image