കോഴിക്കോട്: കോഴിക്കോട് കൂടത്തായി റോയ് വധക്കേസില് ഒരു സാക്ഷി കൂടി കൂറുമാറി. കേസിലെ പ്രതിയായ ജോളിയ്ക്ക് സയനൈഡ് എത്തിച്ച് കൊടുത്ത സ്വര്ണപ്പണിക്കാരന് പ്രജി കുമാറിന്റെ ഭാര്യയും കേസിലെ അറുപതാം സാക്ഷിയുമായ താമരശ്ശേരി തച്ചംപൊയില് ശരണ്യയാണ് പ്രതികള്ക്ക് അനുകൂലമായി മൊഴി നല്കിയത്. ഇതോടെ കേസില് കൂറുമാറിയ സാക്ഷികളുടെ എണ്ണം ആറായി.
പ്രജി കുമാറിന്റെ ജൂവലറിയില് നിന്ന് സയനൈഡ് കണ്ടെടുത്തതിന്റെ സാക്ഷിയാണ് ശരണ്യ. രണ്ടാം പ്രതി എം എസ് മാത്യു, പ്രജി കുമാറിന്റെ സുഹൃത്താണെന്നും കടയില് സ്വര്ണപ്പണിക്ക് സയനൈഡ് ഉപയോഗിക്കാറുണ്ടെന്നും ശരണ്യ നേരത്തെ മൊഴി നല്കിയിരുന്നു.
എം വി ഗോവിന്ദന്റേത് വിവരക്കേട്, ക്ലോപ്പിലെറ്റ് അടക്കം രാഹുലിന് നല്കിയിട്ടുണ്ട്: ഷാഫി പറമ്പില്2019ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറത്തു വന്നത്. കൂടത്തായി പൊന്നാമറ്റം തറവാട്ടില് 2002 മുതല് 2016 വരെയുള്ള കാലയളവില് ഒരു കുടുംബത്തിലെ ആറ് പേര് ദുരൂഹസാഹചര്യത്തില് മരിച്ചതോടെയാണ് ജോളിയും കൂടത്തായിയും വാര്ത്തകളില് ഇടംപിടിക്കുന്നത്. റിട്ട. അധ്യാപികയായ അന്നമ്മ തോമസിന്റേതായിരുന്നു ആദ്യ കൊലപാതകം. ആട്ടിന് സൂപ്പ് കഴിച്ചതിന് പിന്നാലെ അന്നമ്മ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. പിന്നീട് അന്നമ്മയുടെ ഭര്ത്താവ് ടോം തോമസും മകന് റോയ് തോമസും സമാന സാഹചര്യത്തില് മരിച്ചു. പിന്നാലെ അന്നമ്മയുടെ സഹോദരന് എം എം മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകന് ഷാജുവിന്റെ ഒരു വയസ്സുള്ള മകള് ആല്ഫൈന്, ഷാജുവിന്റെ ഭാര്യ ഫിലി എന്നിവരും മരിച്ചു. ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്ന സ്പെഷ്യല് ബ്രാഞ്ച് സബ് ഇന്സ്പെക്ടര് ജീവന് ജോര്ജിന്റെ റിപ്പോര്ട്ട് വഴിത്തിരിവായി. തുടര്ന്ന് നടത്തിയ അന്വേഷണത്തില് ആറു മരണങ്ങളും കൊലപാതകമെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു
'എംഎൽഎമാർ അയോഗ്യരല്ല'; മഹാരാഷ്ട്രയിൽ ഷിൻഡെ വിഭാഗത്തിന് ആശ്വാസം, ഉദ്ദവിന് തിരിച്ചടിഅന്വേഷണ സംഘത്തില് അംഗമായ കണ്ണൂര് ആലക്കോട് സര്ക്കിള് ഇന്സ്പെക്ടര് 150ാം സാക്ഷി എ പി വിനീഷ് കുമാറിനെയും കോടതിയില് വിസ്തരിച്ചിരുന്നു. അന്വേഷണ സംഘത്തിലെ അംഗമായിരുന്ന സ്പെഷല് ബ്രാഞ്ച് ഡിവൈഎസ്പി കെ കെ ബിജുവിനെ വ്യാഴാഴ്ച കോടതിയില് വിസ്തരിക്കും.