കൊച്ചി: ജനകീയ സമരങ്ങളോട് സര്ക്കാരിന് നിസംഗ മനോഭാവമാണുള്ളതെന്ന് യുഡിഎഫ് കണ്വീനര് എം എം ഹസന്. യുഡിഎഫ് നേതൃയോഗത്തില് രാഹുല് മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് മുഖ്യ ചര്ച്ചയാകും. പ്രതിഷേധ പരിപാടികള് ശക്തമാക്കുമെന്നും എം എം ഹസന് വ്യക്തമാക്കി. റിപ്പോര്ട്ടര് പ്രസ് കോണ്ഫറന്സില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫിന്റെ യോഗത്തില് യോഗത്തില് ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കം ചര്ച്ചയാകും. കുറ്റവിചാരണ സദസ്സും അവലോകനം ചെയ്യുകയും ചെയ്യും. യുവജനസംഘടന നേതാക്കളുടെ യോഗവും ചേരും. യോഗത്തില് പ്രധാനമായും പരിഗണിക്കുന്നത് രാഹുല് മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തന്നെയാകും. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഈ കിരാതമായ നടപടിയില് കൂടുതല് പ്രതിഷേധ പരിപാടികള് ആസൂത്രണം ചെയ്യും. യൂത്ത് കോണ്ഗ്രസും യുവജന സംഘടനകളും പ്രത്യക്ഷ സമരപരിപാടികള്ക്ക് തുടക്കം കുറിച്ച് കഴിഞ്ഞു.
'രാഹുൽ മാങ്കൂട്ടത്തിൽ വിളഞ്ഞ് പഴുക്കട്ടെ'; പരിഹാസവുമായി മന്ത്രി സജി ചെറിയാൻജനകീയ സമരങ്ങളോട് സര്ക്കാരിന് നിസംഗ മനോഭാവമാണുള്ളതെന്നും എം എം ഹസന് ആരോപിച്ചു. ജനകീയ പ്രശ്നങ്ങള് ഏറ്റെടുത്ത് കഴിഞ്ഞ രണ്ടരവര്ഷമായി കോണ്ഗ്രസ് നിരന്തരം സമരം നടത്തുകയാണ്. അഴിമതിക്കെതിരെയും കോണ്ഗ്രസ് ശക്തമായി ഇടപെട്ടു. കുറ്റവിചാരണ സദസില് കുറ്റപത്രം സമര്പ്പിച്ചാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്തത്.
കുറ്റവിചാരണ സദസ്സും നവകേരള സദസ്സുമായി താരതമ്യം ചെയ്യരുത്. നവകേരള സദസ്സിനെ പോലെ ലക്ഷങ്ങള് പിരിച്ച് സര്ക്കാര് സംവിധാനങ്ങള് ദുരുപയോഗം ചെയ്തല്ല കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചത്. ആട്ടിന് കൂട്ടത്തെ ആട്ടിപ്പായിച്ച് കൊണ്ടുവരുന്ന പോലെ കുടുംബശ്രീ പ്രവര്ത്തകരെ എത്തിച്ചാണ് നവകേരള സദസ്സിന് ആളെക്കൂട്ടിയത്. പക്ഷേ യുഡിഎഫ് ജനങ്ങളോടാണ് സംസാരിച്ചത്. നവകേരള സദസ്സ് ദുരിത കേരളസദസ്സാണെന്നും അദ്ദേഹം വിമര്ശിച്ചു.
രാഹുല് മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; 'സമരജ്വാല'യുമായി യൂത്ത് കോണ്ഗ്രസ്മാര്ക്സിസ്റ്റ് പാര്ട്ടിയെ പോലെ സംഘര്ഷഭരിത സമരങ്ങള് യുഡിഎഫിന്റെ രീതിയല്ല. ഇങ്ങോട്ടടിച്ചാല് അങ്ങോട്ടടിക്കുമെന്ന് പറയുന്ന അവസ്ഥയിലേക്ക് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് എത്തിയതിന് കാരണം അത്രമാത്രം അക്രമം അവര് നേരിട്ടതുകൊണ്ടാണ്. നവകേരള സദസ്സ് നാശകേരള യാത്രയായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.