മുഖ്യമന്ത്രിയും ഗവര്ണറും തമ്മില് പലരും തമ്മില് പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസം; വിഎം സുധീരന്

'കേരളത്തിലെ രാഷ്ട്രീയ രംഗം കലാപകലുഷിതമാണ്'

dot image

മലപ്പുറം: ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെ വേദിയിലിരുത്തി വിമര്ശിച്ച് മുന് കോണ്ഗ്രസ് അദ്ധ്യക്ഷന് വിഎം സുധീരന്. അന്തരിച്ച മുന് എംഎല്എയും കോണ്ഗ്രസ് നേതാവുമായ പി ടി മോഹനകൃഷ്ണന് അനുസ്മരണ പരിപാടിയില് പങ്കെടുക്കവേയാണ് സുധീരന്റെ വിമര്ശനം.

കേരളത്തിലെ രാഷ്ട്രീയ രംഗം കലാപകലുഷിതമാണ്. മുഖ്യമന്ത്രിയും ഗവര്ണറും തമ്മില് പലരും തമ്മില് പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസം. പി ടി മോഹനകൃഷ്ണന് അനുസ്മരണം കേരളത്തില് സമാധാനം വീണ്ടെടുക്കേണ്ടതാണെന്ന് ഓര്മിപ്പിക്കുന്നു. ഈ വേദിയില് കൂടുതല് രാഷ്ട്രീയം പറയുന്നില്ലെന്നും വി എം സുധീരന് പറഞ്ഞു.

ചടങ്ങില് ഗവർണർ മലയാളത്തിലാണ് പ്രസംഗിച്ചത്. കറുത്ത തുണി കാണിച്ചു കുറച്ചു ആളുകൾ തനിക്ക് എതിരെ പ്രതിഷേധിച്ചു.ഭരിക്കുന്ന പാർട്ടിയുടെ ആളുകൾ ആണവർ. അവർ നിയമസംവിധാനങ്ങൾ വെല്ലുവിളിക്കുന്നു. അവർക്ക് എങ്ങനെ അതിനു കഴിയുന്നുവെന്നും ഗവർണർ ചോദിച്ചു. ഗവർണർ സംസാരിക്കുന്നതിനിടെ രമേശ് ചെന്നിത്തല വേദിയിൽ എത്തി

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us