ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസ്; ഒന്നാം പ്രതി 13 വർഷത്തിന് ശേഷം പിടിയില്

കണ്ണൂരില് നിന്നാണ് എന്ഐഎ സംഘം സവാദിനെ അറസ്റ്റ് ചെയ്തത്

dot image

കൊച്ചി: അധ്യാപകന് ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില് ഒന്നാം പ്രതി പിടിയില്. പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകനായ സവാദ് ആണ് പിടിയിലായത്. 13 വര്ഷമായി ഒളിവില് ആയിരുന്നു. കണ്ണൂർ മട്ടന്നൂര് പരിയാരം ബേരത്ത് വെച്ചാണ് എന്ഐഎ സംഘം സവാദിനെ പിടികൂടിയത്. തൊടുപുഴ ന്യൂമാന് കോളെജിലെ അധ്യാപകനായിരുന്നു പ്രൊഫസര് ടി ജെ ജോസഫ്.

സവാദിനെ കണ്ടെത്താന് സഹായിക്കുന്നവര്ക്ക് നേരത്തെ എന്ഐഎ തുക പ്രഖ്യാപിച്ചിരുന്നു. കേസില് കഴിഞ്ഞ വര്ഷം ജൂലൈ 13 നാണ് കോടതി പ്രതികളുടെ ശിക്ഷ വിധിച്ചത്. കേസില് കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളില് മൂന്ന് പ്രതികള്ക്കാണ് ജീവപര്യന്തം തടവ്ശിക്ഷ ലഭിച്ചത്.

രണ്ട്, മൂന്ന്, അഞ്ച് പ്രതികള്ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി സജലിന് ജീവപര്യന്തവും 50,000 പിഴയും, നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തവും 5000 രൂപ പിഴയുമാണ് വിധിച്ചത്. മറ്റ് പ്രതികളായ നൗഷാദ്, മൊയ്തീന് കുഞ്ഞ്, അയൂബ് എന്നിവര്ക്ക് മൂന്ന് വര്ഷം തടവ് ശിക്ഷ. ശിക്ഷാ വിധികള് ഒരുമിച്ച് അനുഭവിച്ചാല് മതിയാവും. ടി ജെ ജോസഫിന് എല്ലാ പ്രതികളും ചേര്ന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നം കോടതി നിര്ദേശിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us