വാരണാസിയിലൂടെ കടന്നുപോവും ഭാരത് ജോഡോ ന്യായ് യാത്ര; യുപിയില് 11 ദിവസം, 1074 കിലോമീറ്റര്

ആദ്യ ഭാരത് ജോഡോ യാത്ര കടന്നുപോവാത്ത സംസ്ഥാനത്തെ പ്രദേശങ്ങളിലൂടെയാണ് രണ്ടാമത്തെ യാത്ര നടക്കുക.

ആല്‍ബിന്‍ എം യു
1 min read|11 Jan 2024, 11:28 pm
dot image

ലഖ്നൗ: എണ്പത് ലോക്സഭ മണ്ഡലങ്ങളുള്ള ഉത്തര്പ്രദേശില് രാഹുല് ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര 11 ദിവസം പര്യടനം നടത്തും. സംസ്ഥാനത്തേക്ക് ഫെബ്രുവരി മൂന്നാമത്തെയോ നാലാമത്തെയോ ആഴ്ചയിലോ യാത്ര പ്രവേശിക്കും. ആദ്യ ഭാരത് ജോഡോ യാത്ര കടന്നുപോവാത്ത സംസ്ഥാനത്തെ പ്രദേശങ്ങളിലൂടെയാണ് രണ്ടാമത്തെ യാത്ര നടക്കുക.

വാരണാസി, പ്രയാഗ്രാജ്, അമേത്തി, റായ്ബറേലി, ലഖ്നൗ, ബറേലി, അലിഗഢ്, ആഗ്ര തുടങ്ങിയ പ്രദേശങ്ങളിലൂടെയാണ് യാത്ര നടക്കുക. 1,074 കിലോമീറ്റര് ദൂരത്തിലാണ് യാത്ര.

ബംഗാളില് കോണ്ഗ്രസ് കണ്ണുവെക്കുന്നത് 10 സീറ്റുകളില്; തൃണമൂലിന്റെ രണ്ട് സീറ്റ് വാഗ്ദാനം തള്ളി

സംസ്ഥാനത്തെ ഓരോ മേഖലകളിലൂടെയും കടന്ന് പോവുന്ന തരത്തിലാണ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിനീധികരിക്കുന്ന വാരണാസി മണ്ഡലത്തിലെ യാത്രാ പരിപാടി ഏത് തരത്തിലാവണമെന്നതില് തീരുമാനമാവുന്നതേയുള്ളൂ.

കേന്ദ്ര വാര് റൂം യുവനിരയെ ഏല്പ്പിച്ച് കോണ്ഗ്രസ്; തിരഞ്ഞെടുപ്പ് ഒരുക്കങ്ങള് സജീവം

ഞായറാഴ്ച ആരംഭിക്കുന്ന യാത്ര 66 ദിവസം കൊണ്ട് 6713 കിലോ മീറ്റര് സഞ്ചരിക്കും. 15 സംസ്ഥാനങ്ങളില് കൂടി കടന്നു പോകുന്ന യാത്ര ഏറ്റവും കൂടുതല് ദിവസം പര്യടനം നടക്കുക ഉത്തര്പ്രദേശിലാണ്. യാത്ര മണിപ്പൂരിലെ തൗബാലില് നിന്ന് ആരംഭിക്കും. സംസ്ഥാന കോണ്ഗ്രസിന്റെ ഈ നിര്ദേശം ഹൈക്കമാന്ഡ് അംഗീകരിച്ചു. ഇംഫാലില് നിന്ന് റാലി ആരംഭിക്കാനായിരുന്നു നേരത്തെ കോണ്ഗ്രസ് തീരുമാനിച്ചിരുന്നത്. എന്നാല് ഇതിന് സംസ്ഥാന ഭരണകൂടം അനുമതി നല്കാതിരുന്നതോടെയാണ് പുതിയ വേദി തിരഞ്ഞെടുക്കേണ്ടി വന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us